തിരുവനന്തപുരം: കർശന നിയന്ത്രണങ്ങളോടെ കെ.എസ്. ആർ.ടി.സി സർവീസുകൾ പുനഃരാംരംഭിച്ച ആദ്യ ദിനം യാത്രാക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. സാമൂഹിക അകലം പാലിച്ച് ഒരു ബസിൽ 30 യാത്രാക്കാർ വരെയാകാമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും ആളില്ലാതെയാണ് മിക്ക ബസുകളും ഓടിയത്. രാവിലെയും വൈകിട്ടും ഓഫീസ് ജീവനക്കാർ യാത്ര ചെയ്യുന്ന സമയങ്ങളിൽ മാത്രമാണ് യാത്രാക്കാരുണ്ടായിരുന്നത്.
തിരുവനന്തപുരം സോണിൽ 750 സർവീസുകൾ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും യാത്രാക്കാരില്ലാത്തതിനാൽ 635 എണ്ണം മാത്രമാണ് നടത്തിയത് . തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നാണ് ഏറ്റവും അധികം ബസുകൾ സർവീസ് നടത്തിയത്. ഇന്ന് യാത്രാ ക്കാരുടെ തിരക്ക് പരിഗണിച്ചു മാത്രമേ കൂടുതൽ സർവീസുകൾ നടത്തൂ. കഴിഞ്ഞ ദിവസം സ്വകാര്യ ബസുകൾ നാമമാത്രമായ സർവീസുകൾ മാത്രമാണ് നടത്തിയത്. രാവിലെയും വൈകുന്നേരങ്ങളിലും ഇന്നു മുതൽ സ്വകാര്യ ബസുകളും കൂടുതൽ സർവീസ് നടത്തും.