ETV Bharat / state

തിരുവനന്തപുരത്ത് 12 വാഹനങ്ങള്‍ വെട്ടിത്തകര്‍ത്തു, യാത്രക്കാരെയും ആക്രമിച്ചു, അഴിഞ്ഞാടി യുവാക്കള്‍

പ്രദേശത്ത്‌ നിർത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, നാല് ബൈക്ക് എന്നിവ യുവാക്കള്‍ വെട്ടി തകർത്തു

Parked Vehicles Were Smashed At Balaramapuram  Two passengers were hacked and injured  നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെട്ടിത്തകര്‍ത്തു  രണ്ടു യാത്രക്കാരെ വെട്ടി പരിക്കേല്‍പിച്ചു  ബാലരാമപുരം നഗരത്തില്‍ അഴിഞ്ഞാടി യുവാക്കള്‍
നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെട്ടിത്തകര്‍ത്തു, രണ്ടു യാത്രക്കാരെ വെട്ടി പരിക്കേല്‍പിച്ചു, ലഹരിയുടെ പുറത്ത്‌ നഗരത്തില്‍ അഴിഞ്ഞാടി യുവാക്കള്‍; കസ്‌റ്റഡിയിലെടുത്ത്‌ പൊലീസ്‌
author img

By

Published : Dec 20, 2021, 8:40 PM IST

തിരുവനന്തപുരം : ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പത്തിലധികം വാഹനങ്ങൾ വെട്ടി തകർത്തു. രണ്ടുപേർക്ക് പരിക്ക്. പ്രതികളില്‍ ഒരാൾ പൊലീസ് കസ്‌റ്റഡിയിലായി.

ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അഴിഞ്ഞാടിയത്. ഇവർ സഞ്ചരിച്ച പ്രദേശത്തെ നിർത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, നാല് ബൈക്ക് എന്നിവ വെട്ടി തകർത്തു.

എരുത്താവൂർ സ്വദേശിയായ അനുവിന്‍റെ കടയുടെ മുമ്പിൽ നിർത്തിയിരുന്ന ഹോണ്ട ആക്‌ടീവ പൂർണമായും അടിച്ചുതകർത്തു. കാർ യാത്രക്കാരനായ ജയചന്ദ്രനും ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റ് പരിക്ക് പറ്റിയത്. പരിക്കുകൾ സാരമുള്ളതല്ല.

തിരുവനന്തപുരത്ത് 12 വാഹനങ്ങള്‍ വെട്ടിത്തകര്‍ത്തു, യാത്രക്കാരെയും ആക്രമിച്ചു, അഴിഞ്ഞാടി യുവാക്കള്‍

ALSO READ: Ram Nath Kovind | രാഷ്ട്രപതി നാളെ കാസർകോട് ; അതീവ സുരക്ഷ, ഗതാഗത നിയന്ത്രണം

പരിഭ്രാന്തരായ നാട്ടുകാർ ബാലരാമപുരം പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ പിന്തുടർന്നു. സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ നരുവാമൂട് സ്വദേശി മിഥുനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

പിടിയിലായ മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. കൂട്ടുപ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ബാലരാമപുരം പൊലീസ് അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.