തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ സ്ഥാനാർഥി തർക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി വ്യക്തമാക്കി. ഇത് കേരളാ കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രാദേശിക പാര്‍ട്ടികളിലും കുടുംബാധിപത്യം കണ്ടുവരുന്നതായി ആര്‍എസ്‌പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ പറഞ്ഞു. കുടുംബാധിപത്യം ജനകീയത കുറയ്ക്കുമെന്നും ചന്ദ്രചൂഢന്‍ അഭിപ്രായപ്പെട്ടു.