തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മലയാള കവിതയുടെ ഒരു കാലഘട്ടത്തിൽ നിന്ന് ഒരു ഇതൾ കൂടി കൊഴിഞ്ഞു വീണിരിക്കുന്നു. കവിയുടെ വിയോഗം കുടുംബാംഗങ്ങൾക്കൊപ്പം വായനക്കാരെയും ദുഖത്തിലാഴ്ത്തിയതായി സ്പീക്കർ പറഞ്ഞു.
സൈലൻ്റ് വാലി പ്രക്ഷോഭത്തിലും അതിൻ്റെ ഭാഗമായി പാരിസ്ഥിതിക കവിതകൾ സമാഹരിച്ച വനപർവ്വത്തിൻ്റെ പ്രസിദ്ധീകരണത്തിലും വിഷ്ണുനാരായണൻ നമ്പൂതിരി സുഗതകുമാരിക്കൊപ്പം നിന്നു. ഭാരതീയ സംസ്കൃതിയിൽ വേരുകൾ ഊന്നിയ, കവിതയായിരിക്കണം മതമെന്ന് പറഞ്ഞ കവി തൻ്റെ കൃതികളിലൂടെ ജീവിക്കുമെന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Read more: കവി വിഷ്‌ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ അന്ത്യം. ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 2014ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.