ETV Bharat / state

'ആര്‍.എസ്‌.എസ് വേദിയില്‍ വി.എസ് വിമര്‍ശനമാണ് ഉന്നയിച്ചത്' ; വി.ഡി സതീശന്‍റെ പ്രസംഗം പുറത്തുവിടണമെന്ന് പി രാജീവ്

ആര്‍എസ്എസ് വേദിയിലെ വി.എസ് അച്യുതാനന്ദന്‍റെ പ്രഭാഷണം ഇപ്പോഴും ലഭ്യം, വി.ഡി സതീശന്‍റേത് പുറത്തുവിടണം : പി രാജീവ്

author img

By

Published : Jul 12, 2022, 6:06 PM IST

P Rajeev against vd satheesan  വിഡി സതീശനെതിരെ പി രാജീവ്  ആര്‍എസ്‌എസ് വേദിയില്‍ വിഡി സതീശന്‍  vd satheesan on the RSS stage  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
'ആര്‍.എസ്‌.എസ് വേദിയില്‍ വി.എസ് വിമര്‍ശനമാണ് ഉന്നയിച്ചത്'; വി.ഡി സതീശന്‍ അങ്ങനെയല്ല ചെയ്‌തതെന്ന് പി രാജീവ്

തിരുവനന്തപുരം : തൃശൂര്‍ ആര്‍.എസ്‌.എസ്‌ പരിപാടിയിലെ പ്രസംഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുറത്തുവിടണമെന്ന് മന്ത്രി പി രാജീവ്. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയാണ് സതീശന്‍ ചെയ്‌തത്. പരിപാടിയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് ആര്‍.എസ്‌.എസിനെ വിമര്‍ശിക്കുകയാണുണ്ടായത്, അല്ലാതെ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയല്ല ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ നടത്തിയ ആ പ്രസംഗം ഇപ്പോഴും ലഭ്യമാണ്. ഇതുപോലെ തന്നെ സതീശനും പ്രസംഗം പുറത്തുവിടണം. പ്രതിപക്ഷ നേതാവിനെതിരെ സി.പി.എമ്മല്ല വിമര്‍ശനം ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു

പരിപാടിയില്‍ പങ്കെടുത്ത ചിത്രം പുറത്തുവരികയാണ് ചെയ്‌തത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. താന്‍ ആണെങ്കില്‍ പോകില്ലായിരുന്നു എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇതിന് മറുപടി പറയുകയാണ് സതീശന്‍ ചെയ്യേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.