ETV Bharat / state

കേരളത്തില്‍ മാത്രമായി സംഘടന തെരഞ്ഞെടുപ്പ് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

author img

By

Published : Apr 13, 2021, 12:26 PM IST

കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെയുള്ളതെന്നും മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്‍  Mullappally Ramachandran  സംഘടനാ തെരഞ്ഞെടുപ്പ്  തിരുവനന്തപുരം  കെപിസിസി പ്രസിഡന്‍റ്‌  Organizational elections  കെ.സുധാകരൻ
കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ മാത്രമായി സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘടനയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ തിരുത്തണം എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ല. സംഘടന പ്രവര്‍ത്തനം സംബന്ധിച്ച കെ.സുധാകരന്‍റെ പ്രസ്താവന ദുഃസൂചനയോടെ ഉള്ളതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സുധാകരന്‍റെ വാക്കുകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കരുത്. തന്‍റെ വിശ്വസ്തനായ വര്‍ക്കിങ് പ്രസിഡ‌ന്‍റാണ്‌ സുധാകരന്‍.

അദ്ദേഹത്തിന്‍റെ നല്ല നിര്‍ദേശങ്ങള്‍ എന്നും ഉള്‍ക്കൊണ്ടിട്ടുണ്ട്. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന അഭിപ്രായം തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ തനിക്കുമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ എം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെയുള്ളതാണ്. ആത്മാർഥമായ അന്വേഷണം ആണെങ്കില്‍ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീണാ നായര്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. പ്രചാരണ സാമഗ്രികള്‍ ആക്രിക്കടയില്‍ വിറ്റത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത് ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യ വിലോപവുമാണ്. ഉപതെരഞ്ഞെടുപ്പ് വേളയിലും ചില നേതാക്കളുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായിരുന്നു. ഇത് പരിശോധിക്കാന്‍ നിയോഗിച്ച സമിതി പത്ത്‌ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതനുസരിച്ച്‌ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.