ETV Bharat / state

വൈദ്യുതി ബിൽ കണ്ടാൽ ഷോക്കേല്‍ക്കും; കെ.എസ്.ഇ.ബി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം, ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി

2016 ന് ശേഷം രണ്ട് തവണ മാത്രമാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് കണക്കാക്കിയുള്ള വർധനയെന്നും മന്ത്രി. ബി. അശോകിനെ മാറ്റിയത് യൂണിയനുകളുടെ കൊള്ളയ്‌ക്ക്‌ കൂട്ട് നിൽക്കാനെന്ന് പ്രതിപക്ഷം.

Opposition protesting KSEB rate hike  Electricity charge hike in KSEB  കെഎസ്ഇബി നിരക്ക് വര്‍ധയില്‍ പ്രതിപക്ഷം
വൈദ്യുതി ബിൽ കണ്ടാൽ ഷോക്കേല്‍ക്കും; കെ.എസ്.ഇ.ബി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം, ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി
author img

By

Published : Jul 18, 2022, 12:30 PM IST

തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധന നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നിരക്ക് വർധിപ്പിച്ചത് ജനജീവിതം ദുസഹമാക്കിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. 1400 കോടിയോളം പ്രവർത്തന ലാഭം അവകാശപ്പെടുമ്പോഴും നിരക്ക് വർധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് കണക്കാക്കിയുള്ള വർധനയാണ് നിരക്കിൽ വരുത്തിയതെന്നായിരുന്നു വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ മറുപടി. ബോർഡ് 10,800 കോടിയുടെ സഞ്ചിത നഷ്‌ടത്തിലാണ്. യു.ഡി.എഫ് കാലത്ത് ആറ് തവണ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 2016 ന് ശേഷം രണ്ട് തവണ മാത്രമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ നിരക്ക് വർധന ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also Read: ബി അശോകിന് സ്ഥാനമാറ്റം: രാജന്‍ ഖോബ്രഗഡെ പുതിയ കെഎസ്ഇബി ചെയര്‍മാന്‍

അതേസമയം സർക്കാർ ആവശ്യപ്പെട്ടത് 18 ശതമാനം വർധനയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനങ്ങളെ കണക്കിലെടുക്കാതെയാണ് സർക്കാറിന്‍റെ പ്രവർത്തനം. വൈദ്യുതി ബിൽ കണ്ടാൽ 11 കെ.വിയിൽ നിന്ന് ഷോക്കേറ്റ പോലെയാണെന്നും നോട്ടിസ് നൽകിയ അൻവർ സാദത്ത് പരിഹസിച്ചു. ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ബി. അശോകിനെ മാറ്റിയത് യൂണിയനുകളുടെ കൊള്ളയ്‌ക്ക്‌ കൂട്ട് നിൽക്കാത്തതിനാല്‍ ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വർഷം അഴിമതിയും ക്രമക്കേടും വലിയ രീതിയിൽ നടന്നിട്ടുണ്ട്. ബോർഡിലെ സകല കാര്യങ്ങളും കുത്തഴിഞ്ഞ നിലയിലാണ്. കുടിശികകൾ പിരിച്ചെടുക്കാതെ ഭാരം ജനങ്ങളുടെ മേൽ വയ്‌ക്കുകയാണ്. ബോർഡ് സർവനാശത്തിലേക്ക് പോകുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.