ETV Bharat / state

'സാക്ഷരത പ്രേരകിന്‍റെയും ഗൃഹനാഥന്‍റെയും ആത്മഹത്യ വേദനാജനകം': വിഡി സതീശന്‍ - LDF news updates

സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍. പാവങ്ങളുടെ സങ്കടം കാണാന്‍ സര്‍ക്കാറിന് സമയമില്ല. സംസ്ഥാനത്തെ മുഴുവന്‍ മേഖലകളിലും പ്രതിസന്ധിയാണ്. സാധാരണക്കാര്‍ കടക്കെണിയിലാണ്. ബജറ്റില്‍ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ കാട്ടിയ ഉത്സാഹം പാവങ്ങളെ സഹായിക്കുന്നതിലും സര്‍ക്കാര്‍ കാട്ടണമെന്നും വിമര്‍ശനം.

വി ഡി സതീശന്‍  ബ്ലോക്ക് നോഡല്‍ പ്രേരക്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  Opposition leader criticized state Govt  VD Satheesan criticized state Govt  Opposition leader VD Satheesan  state Govt  സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍  സര്‍ക്കാര്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  LDF news updates  latest news in kerala
സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍
author img

By

Published : Feb 10, 2023, 7:40 AM IST

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പത്തനാപുരത്ത് സാക്ഷരത പ്രേരകും സഹകരണ ബാങ്കിന്‍റെ ജപ്‌തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ആത്മഹത്യ ചെയതത് ഏറെ വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരകായിരുന്ന മാങ്കോട് സ്വദേശി ഇഎസ് ബിജു ആത്മഹത്യ ചെയ്‌തത്.

ഇരുപത് വര്‍ഷമായി സാക്ഷരത പ്രേരകായി പ്രവര്‍ത്തിച്ചിരുന്ന മികച്ച സാക്ഷരത പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ആളാണ് അദ്ദേഹം. ശമ്പളത്തിന് വേണ്ടി പ്രേരകിന് വേണ്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 80 ദിവസം പിന്നിടുന്നതിനിടയിലാണ് ബിജുവിന്‍റെ മരണം.

സഹകരണ ബാങ്കിന്‍റെ ജപ്‌തി ഭയന്ന് വൈക്കം തലയാഴത്ത് കാര്‍ത്തികേയനാണ് ആത്മഹത്യ ചെയതത്. രണ്ട് കുടുംബങ്ങളാണ് അനാഥമായതെന്ന് ഓര്‍ക്കണം. കേരളത്തിലെ സാധരണക്കാരുടെ ദുരിതങ്ങളും കഷ്‌ടപ്പാടുകളും അറിയാതെയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയ്യാറാക്കിയതെന്ന പ്രതിപക്ഷ വാദം ശരിവയ്ക്കുന്നതാണ് ഈ അത്മഹത്യകളെന്നും വി ഡി സതീശന്‍ പറഞ്ഞു.

സാധാരണക്കാര്‍ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്‌തി നോട്ടിസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാനാകാത്ത സ്ഥിതിയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും. തീരദേശ, കാര്‍ഷിക, പട്ടികജാതി, പട്ടിക വര്‍ഗ മേഖലകളില്‍ നിന്നും നിലവിളികള്‍ മാത്രമാണ് കേള്‍ക്കുന്നത്.

എല്ല മേഖലകളിലും സങ്കടങ്ങളാണ്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യത്തില്‍ പാവങ്ങളുടെ സങ്കടം കാണാന്‍ സര്‍ക്കാരിന് സമയമോ താത്പര്യമോ ഇല്ല. സഹായിക്കുന്നില്ലെന്ന് മാത്രമല്ല പൊതുപണം ധൂര്‍ത്തടിച്ച് അതിന്‍റെ ബാധ്യത കൂടി പാവങ്ങളുടെ തലയില്‍ കെട്ടി വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബജറ്റില്‍ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ കാട്ടിയ ഉത്സാഹം പാവങ്ങളെ സഹായിക്കുന്നതിലും സര്‍ക്കാര്‍ കാട്ടണം. ജനങ്ങളുടെ പൊതു സാമ്പത്തിക അവസ്ഥ പരിഗണിച്ച് ജപ്‌തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. ശമ്പളം കിട്ടാതെ സംസ്ഥാനത്ത് 1714 പ്രേരക്‌മാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അവരുടെ വേതനവും അടിയന്തരമായി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.