ETV Bharat / state

ആർ.എല്‍.വി രാമകൃഷ്‌ണനുണ്ടായ ദുരവസ്ഥ ദലിതനായതിനാലെന്ന് പ്രതിപക്ഷ നേതാവ് - ആർ.എല്‍.വി രാമകൃഷ്‌ണൻ രമേശ് ചെന്നിത്തല

കലാഭവൻ മണിയുടെ സഹോദരൻ നേരിട്ട അപമാനത്തിനും അദ്ദേഹത്തിന്‍റെ വേദനയിലും ശക്തമായി അപലപിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

rlv ramakrishnan incident thrissur  rlv ramakrishnan incident latest news  ramesh chennithala about rlv ramakrishnan incident  പ്രതിപക്ഷ നേതാവ് ആർ.എർ.വി രാമകൃഷ്‌ണൻ  ആർ.എർ.വി രാമകൃഷ്‌ണൻ രമേശ് ചെന്നിത്തല  രാമകൃഷ്‌ണനുണ്ടായ ദുരവസ്ഥ ദളിതനായതിനാൽ
പ്രതിപക്ഷ നേതാവ്
author img

By

Published : Oct 5, 2020, 12:48 PM IST

Updated : Oct 5, 2020, 1:11 PM IST

തിരുവനന്തപുരം: സംഗീത നാടക അക്കാദമി ഭരണ സമിതി പിരിച്ച് വിട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്‌ണന് കലാപരിപാടി അവതരിപ്പിക്കുന്നതിനായി അവസരം ലഭിക്കാതിരുന്ന സംഭവത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

ആർ.എല്‍.വി രാമകൃഷ്‌ണനുണ്ടായ ദുരവസ്ഥ ദലിതനായതിനാലെന്ന് പ്രതിപക്ഷ നേതാവ്

ദലിതനായതിനാൽ മാത്രമാണ് രാമകൃഷ്‌ണന് ഇത്തരമൊരു ദുരവസ്ഥയുണ്ടായതും അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ പോലും കലാകാരന്മാർക്ക് ജാതി തിരിവ് അനുഭവിക്കേണ്ടി വന്നുവെന്നത് ഏറെ ദുഃഖകരമാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

വാളയാറിൽ രണ്ട് പെൺകുട്ടികളുടെ മരണത്തിന് പിന്നിലെ പ്രതികളെ സംരക്ഷിക്കുന്നത് അരിവാൾ പാർട്ടിക്കാരാണെന്നാണ് അവരുടെ അമ്മ പറഞ്ഞത്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നു. അട്ടപ്പാടിയിൽ ശിശു മരണം വർധിക്കുന്നു. ദലിത് വിഭാഗത്തിന് അവഗണന മാത്രമാണ്. ഇതിലെല്ലാം സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഹത്രാസ് പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും രാഹുലിനും പ്രിയങ്കക്കുമെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും കെപിസിസി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ എം.എം ഹസൻ എന്നിവരും സത്യഗ്രഹത്തിൽ പങ്കെടുത്തു.

Last Updated : Oct 5, 2020, 1:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.