തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കുന്നത് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ തെരഞ്ഞെടുപ്പിനുള്ളത്. കേരളത്തിലെ ജനങ്ങൾ അഴിമതിക്കെതിരായി ഒറ്റക്കെട്ടായി പ്രതികരിക്കുകയാണ്. കർഷകർ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കേന്ദ്ര സംസ്ഥാനസർക്കാർ ഒന്നും ചെയ്യുന്നില്ല. ഇതിനെതിരായ കർഷകന്‍റെ പ്രതിനിധിയാണ് ലാൽ വർഗീസ് കൽപ്പകവാടിയെന്നും ചെന്നിത്തല പറഞ്ഞു.
കർഷകന്‍റെ കണ്ണുനീർ കാണാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ പോരാട്ടമാണ് തെരഞ്ഞെടുപ്പെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇടതുഭരണത്തിനെതിരായ ജന വിരുദ്ധമായ ഭരണം തുറന്നുകാട്ടും. സ്വർണ്ണ കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എ സെക്രട്ടറിയേറ്റിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലും വീട്ടിലും എപ്പോൾ എത്തുമെന്ന് അറിഞ്ഞാൽ മാത്രം മതി. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണം ശക്തമാക്കുകയാണ്. ഇതെന്നും മുഖ്യമന്ത്രി മാത്രം അറിയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.