തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം പൂന്തുറയില്‍ അടിയന്തരമായി ഭക്ഷണവും ഭക്ഷ്യധാന്യ കിറ്റും ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ വീടുകളിലാണ്. അവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല. ജില്ലയില്‍ മത്സ്യ ബന്ധനം പൂര്‍ണമായി നിര്‍ത്തി വച്ചിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ സാധിക്കാത്ത മുഴുവന്‍ മത്സ്യതൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷ്യ ധാന്യ വിതരണം നടത്തണം. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
പൂന്തുറയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് - ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം പൂന്തുറയില്‍ അടിയന്തരമായി ഭക്ഷണവും ഭക്ഷ്യധാന്യ കിറ്റും ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.