ETV Bharat / state

Operation Treasure Hunt അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന, കൈക്കൂലി പണം ഉൾപ്പെടെ പിടിച്ചെടുത്തു - VIGILANCE INSPECTION

Vigilance Inspection at Border Check Posts പുലര്‍ച്ചെ 5.30ക്ക് ആരംഭിച്ച മിന്നല്‍ പരിശോധന വൈകിട്ട് വരെ നീണ്ടു. എക്‌സൈസ് വകുപ്പിന് കീഴിലുള്ള 39 ചെക്ക് പോസ്റ്റുകളിലും, മോട്ടോര്‍ വാഹന വകുപ്പിന്‍റെ 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്‍റെ 19 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന നടന്നത്.

Operation Treasure Hunt  ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്  അതിർത്തി ചെക്ക് പോസ്റ്റുകളിൽ വ്യാപക അഴിമതി  വിജിലൻസിന്‍റെ മിന്നൽ പരിശോധന  Vigilance raid at border check posts  VIGILANCE INSPECTION AT BORDER CHECK POSTS  Department of Animal Welfare  Excise Department  VIGILANCE INSPECTION  Operation Treasure Hunt kerala
Vigilance Inspection at Border Check Posts
author img

By ETV Bharat Kerala Team

Published : Aug 27, 2023, 9:13 PM IST

അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം : വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയായ ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടില്‍ (Operation Treasure Hunt) സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ വ്യാപക അഴിമതി കണ്ടെത്തി (Vigilance Inspection at Border Check Posts). മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, മൃഗസംരക്ഷണ വകുപ്പുകളുടെ ചെക്ക്‌ പോസ്റ്റുകളിലാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായി കൈക്കൂലി വാങ്ങി വാഹനങ്ങൾ പരിശോധനയില്ലാതെ കടത്തി വിടുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്‍റെ എല്ലാ യൂണിറ്റുകളെയും ഉള്‍പ്പെടുത്തിയുള്ള പരിശോധന. ഇന്ന് പുലര്‍ച്ചെ 5.30ക്ക് ആരംഭിച്ച മിന്നല്‍ പരിശോധന വൈകിട്ട് വരെ തുടര്‍ന്നിരുന്നു.

എക്‌സൈസ് വകുപ്പിന് (Excise Department) കീഴിലുള്ള 39 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മോട്ടോര്‍ വാഹന വകുപ്പിന്‍റെ (Motor Vehicle Department) 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്‍റെ (Department of Animal Welfare) 19 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്‍റെ ഭാഗമായി മിന്നല്‍ പരിശോധന നടത്തിയത്.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെക്ക് പോസ്റ്റുകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ : തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ചെക്ക് പോസ്റ്റിന് സമീപത്തെ ടയര്‍ കടയില്‍ ടയറിന്‍റെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 11,900 രൂപ കണ്ടെത്തി. ഇത് ഏജന്‍റിന്‍റേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ജില്ലയിലെ തന്നെ പൂവാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം പരിശോധനക്ക് എത്തിയ നേരം ഓഫിസ് അടച്ചിട്ട് ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നതായി കണ്ടെത്തി.

കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ ഓഫിസ് അസിസ്റ്റന്‍റിന്‍റെ മേശപ്പുറത്ത് നിന്നും 6000 രൂപയും പാലക്കാട് ജില്ലയിലെ ഗോപാലപുരം ചെക്ക് പോസ്റ്റില്‍ നിന്നും 3950 രൂപയും വേലന്താവളം ചെക്ക് പോസ്റ്റിലെ ഓഫിസിനുള്ളിലെ ഫ്‌ളക്‌സ് ബോര്‍ഡിനടിയില്‍ നിന്നും 4700 രൂപയും കണക്കില്‍പ്പെടാത്ത 1600 രൂപയും പിടികൂടി.

വാളയാര്‍ - ഇന്‍ ചെക്ക് പോസ്റ്റില്‍ പരിശോധനക്ക് ശേഷം കടന്നുവന്ന മൂന്ന് വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റിയതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് 85,500 രൂപയുടെ പിഴയും ചുമത്തി. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, വാളയാര്‍ ഓട്ട് ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൂടാതെ വാഹനങ്ങള്‍ സമാനമായി കടത്തി വിടുന്നതായും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.

എക്‌സൈസ് വകുപ്പിന്‍റെ ചെക്ക് പോസ്റ്റുകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ : തിരുവനന്തപുരം ജില്ലയിലെ ആറ്റുപുറം ചെക്ക് പോസ്റ്റ്, പൂവാര്‍ ചെക്ക് പോസ്റ്റ്, മാവിളക്കടവ് ചെക്ക് പോസ്റ്റ്, മണ്ടപത്തിന്‍ കടവ് ചെക്ക് പോസ്റ്റ്, നെയ്യാറ്റിന്‍കര അറക്കുന്ന് ചെക്ക് പോസ്റ്റ്, അമരവിള ചെക്ക് പോസ്റ്റ്, പിരായുംമൂട് ചെക്ക് പോസ്‌റ്റ് എന്നിവിടങ്ങളിലും വയനാട് ജില്ലയിലെ തോൽപ്പെട്ട് ചെക്ക് പോസ്റ്റിലും പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തി വിടുന്നതായി വിജിലന്‍സ് കണ്ടെത്തി.

തിരുവനന്തപുരം പിരായുംമൂട് ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥന്‍റെ ഫോണിലേക്ക് ഗൂഗിള്‍ പേ വഴി 29,250 രൂപ കഴിഞ്ഞ ആഴ്‌ചകളിൽ ലഭ്യമായതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാര്‍ ഡാം ചെക്ക് പോസ്റ്റ് അടച്ചിട്ട നിലയിലാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. നെയ്യാറ്റിന്‍കര അറക്കുന്ന് ചെക്ക് പോസ്റ്റില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരും പിരായുംമൂട് ചെക്ക് പോസ്റ്റില്‍ ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും പെരിപഴുതൂര്‍ ചെക്ക് പോസ്റ്റില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരും ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നതായും എക്‌സൈസ് കണ്ടെത്തി.

മൃഗസംരക്ഷണ വകുപ്പിന്‍റെ കന്നുകാലി പരിശോധന ചെക്ക് പോസ്റ്റുകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ : തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ചെക്ക് പോസ്റ്റ്, ഇടുക്കി ജില്ലയിലെ കുമിളി, ബോഡിമേട്ട് ചെക്ക് പോസ്റ്റുകളിലും പരിശോധനയില്ലാതെ വാഹനങ്ങള്‍ കടത്തി വിടുന്നതായി കണ്ടെത്തി. പാറശ്ശാലയില്‍ വിജിലന്‍സ് സംഘം പരിശോധനക്ക് എത്തിയ നേരം പരിശോധന കൂടാതെ കടത്തി വിട്ട കോഴികളുമായി വന്ന വാഹനം തിരിച്ച് ചെക്ക് പോസ്റ്റിലെത്തിച്ച് ഫീസടപ്പിച്ച് കടത്തി വിടുകയാണ് ഉണ്ടായത്.

ഇടുക്കി ജില്ലയിലെ കമ്പംമേട്ട് ചെക്ക് പോസ്റ്റില്‍ നിന്ന് 2600 രൂപയും ബോഡിമേട്ട് ചെക്ക് പോസ്റ്റില്‍ നിന്നും 1100 രൂപയും കണ്ണൂര്‍ ഇരിട്ടി ചെക്ക് പോസ്റ്റില്‍ നിന്നും 6460 രൂപയും കണക്കില്‍പ്പെടാത്ത തുക എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം പാറശാലയിലെ ചെക്ക് പോസ്റ്റിലെ രജിസ്റ്റര്‍ പ്രകാരം ഈ മാസം 17 ന് ശേഷം അതിര്‍ത്തി കടന്ന് വന്ന കോഴികളുടെ പരിശോധനയും ഈ മാസം 24 ന് ശേഷം മറ്റൊരു പരിശോധനകളും നടന്നിട്ടില്ലാത്തതായി കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.