തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ ഹൈക്കമാൻഡിനെ അതൃപ്‌തി അറിയിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. കൂടിയാലോചന ഇല്ലാതെയാണ് ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടിക ഹൈക്കമാൻഡിന് നൽകിയതെന്നാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധം ഇരുവരും പാർട്ടി നേതൃത്വത്തെ അറിയിച്ചു.
പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നീക്കമെന്നാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആരോപണം ഉന്നയിക്കുന്നത്. പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ ചുരുക്കപ്പട്ടികയുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് ഡൽഹിയിലുള്ളത്.
നേരത്തേ കോൺഗ്രസ് പുനഃസംഘടനയിലെ അതൃപ്‌തി വെളിപ്പെടുത്തി പിഎസ് പ്രശാന്ത് രംഗത്ത് വന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിക്കാതെ തീരുമാനം എടുക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രശാന്തിന്‍റെ അഭിപ്രായം.
ALSO READ: കോൺഗ്രസ് പുനസംഘടനയിൽ അതൃപ്‌തി; നേതാക്കൾക്ക് പെരുന്തച്ചൻ മനോഭാവമെന്ന് പിഎസ് പ്രശാന്ത്