ETV Bharat / state

ഒറ്റത്തവണ എളുപ്പത്തിൽ ; വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താൻ പുതിയ രീതി - വാക്സിനേഷൻ

കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.

covid vaccination certificate can now be easily edited  covid vaccination certificate can now be easily edited news  one time correction in covid vaccination certificate news  covin  covin news  covid19  covid19 news  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താൻ പുതിയ രീതി  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താൻ പുതിയ രീതി വാർത്ത  കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാർത്ത  കൊവിഡ് വാക്സിനഷൻ സർട്ടിഫിക്കറ്റ്  വീണ ജോർജ് വാർത്ത  vaccination  vaccination NEWS  വാക്സിനേഷൻ  വാക്സിനേഷൻ വാർത്ത
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താൻ പുതിയ രീതി
author img

By

Published : Jul 27, 2021, 7:34 PM IST

തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ ഒറ്റത്തവണ തിരുത്താനുള്ള അവസരമൊരുക്കി സർക്കാർ. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍, പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.

കോവിന്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇവയില്ലാത്തതിനാല്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ളവ വച്ചുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്.

ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.

വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്‍റെയും രണ്ടാം ഡോസിന്‍റെയും ബാച്ച് നമ്പരും തിയ്യതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റാകും ഇനി ലഭിക്കുക. നേരത്തേ ഒന്നാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്‍റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്‍റെ ബാച്ച് നമ്പരും തിയ്യതിയുമായിരുന്നു ലഭ്യമായിരുന്നത്.

തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം

കൊവിഡ്-19 സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുന്നവര്‍ സൂക്ഷ്‌മതയോടെ ചെയ്യണം. ഒറ്റത്തവണയുള്ള അവസരമായതിനാൽ തന്നെ തെറ്റുപറ്റിയാല്‍ വീണ്ടും ചെയ്യാനുള്ള അവസരം ലഭ്യമല്ല.

സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെ തെറ്റുതിരുത്താം?

ആദ്യം കോവിന്‍ വെബ്‌സൈറ്റിലെ https://selfregistration.cowin.gov.in എന്ന ലിങ്കില്‍ പോവുക. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒടിപി (get OTP) ക്ലിക്ക് ചെയ്യുക.

ലഭിക്കുന്ന ഒടിപി നമ്പര്‍ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക.

കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.

സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍

പേര്, വയസ്, ലിംഗം, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ് (Correction in my Certificate) ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്‌മിറ്റ് ചെയ്യാവുന്നതാണ്.

രണ്ട് ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍

രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ (Merge my Multiple Dose) ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്‌മിറ്റ് ചെയ്യേണ്ടതാണ്.

പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍

ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റെയ്‌ല്‍സ് (Add my Passport Details) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പര്‍ തെറ്റാതെ ചേര്‍ക്കേണ്ടതാണ്.

മറ്റൊരാള്‍ നമ്മുടെ നമ്പരില്‍ രജിസ്റ്റര്‍ ചെയ്താല്‍

നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റെയ്ല്‍സില്‍ കാണിച്ചാല്‍ റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് (Report Unknown Member Registered) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.

ബാച്ച് നമ്പരുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

വാക്‌സിന്‍ നല്‍കിയ തിയ്യതിയും ബാച്ച് നമ്പരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ https://selfregistration.cowin.gov.in ലിങ്കില്‍ പോയി ഒടിപി നമ്പര്‍ നല്‍കി വെബ് സൈറ്റില്‍ കയറുക.

അപ്പോള്‍ അക്കൗണ്ട് ഡീറ്റെയ്‌ല്‍സ് രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.

ഒരു മൊബൈല്‍ നമ്പരില്‍ നിന്നും നാല് പേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാലുപേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ALSO READ: COVID-19: ഇന്ത്യയില്‍ 29,689 പുതിയ കേസുകൾ, 415 മരണം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.