ETV Bharat / state

50 പവനുമായി കാണാതായ വ്യക്തിക്കായുള്ള അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം

മെയ് എട്ടിനാണ് മോഹനനെ കാണാതാകുന്നത്. മോഹനന്‍ പണവും സ്വര്‍ണവുമായി കടന്നതോ കവര്‍ച്ചാ സംഘങ്ങള്‍ തട്ടിക്കൊണ്ടു പോകുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

തിരുവനന്തപുരം  അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം  one person missing in Aryanad
50 പവനുമായി കാണാതായ വ്യക്തിക്കായുള്ള അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബം
author img

By

Published : Jun 2, 2020, 6:02 PM IST

തിരുവനന്തപുരം: ആര്യനാട് സ്വദേശി മോഹനനെ 50 പവന്‍ സ്വര്‍ണവും 50,000 രൂപയുമായി കാണാതായിട്ട് 25 ദിവസം. ഭര്‍ത്താവിന്‍റെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് ഭാര്യ എല്‍.സുധാകുമാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആര്യനാട് കുളപ്പട സുവര്‍ണ നഗര്‍ ഏഥന്‍സില്‍ കെ.മോഹനന്‍റെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണമാണ് ഇഴയുന്നതായി പരാതിയുയര്‍ന്നത്. മെയ് എട്ടിനാണ് മോഹനനെ കാണാതാകുന്നത്. രാവിലെ 7.50ന് മോഹനനന്‍ വീട്ടില്‍ നിന്ന് ഭാര്യാ സഹോദരന്‍ നടത്തുന്ന ഏണിക്കരയിലെ ഫിനാന്‍സ് സ്ഥാപനത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് ഫിനാന്‍സ് സ്ഥാപനത്തിലെത്തി അവിടെ ഉണ്ടായിരുന്ന സ്വര്‍ണം പേരൂര്‍ക്കട സഹകരണ ബാങ്കില്‍ പണയം വച്ചു.

അവിടെ നിന്ന് പഴയ സ്വര്‍ണം തിരികെയെടുത്ത് സ്‌കൂട്ടറില്‍ ഫിനാന്‍സ് സ്ഥാപനത്തിലേക്കു തിരിച്ചു. കെ.എല്‍.21 പി- 2105 എന്ന നമ്പരിലുള്ള സ്‌കൂട്ടറിലാണ് യാത്ര ചെയ്തത്. രാവിലെ 11.09ന് കരകുളം വില്ലേജ് ഓഫീസിനു എതിര്‍ വശത്തെ കടകളിലെ സിസിടിവിയിലെ ദൃശ്യങ്ങളില്‍ മോഹനന്‍ യാത്ര ചെയ്യുന്നത് വ്യക്തമാണ്. അതിനു ശേഷം എങ്ങോട്ടു പോയി എന്നതാണ് അജ്ഞാതം. രണ്ട് സി.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അന്വേഷണത്തിന് വേണ്ടത്ര പുരോഗതിയില്ലെന്നാണ് വീട്ടുകാരുടെ പരാതി. ലോക്ക് ഡൗൺ നിയന്ത്രണമുള്ള കാലത്താണ് മോഹനനെ കാണാതാകുന്നത്. മോഹനന്‍ പണവും സ്വര്‍ണവുമായി കടന്നതോ കവര്‍ച്ചാ സംഘങ്ങള്‍ തട്ടിക്കൊണ്ടു പോകുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.