തിരുവനന്തപുരം: ജില്ലയിലുണ്ടായ വാഹനാപകടത്തിൽ സപ്ലൈക്കോ മാനേജർ മരിച്ചു. പോത്തൻകോട് പ്ലാമൂട് സ്വദേശിയായ ഹരിലാൽ (45) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. നഗരൂർ സപ്ലൈക്കോ മാനേജരാണ് ഹരിലാൽ.
ഹരിലാൽ ഓടിച്ചിരുന്ന ബുള്ളറ്റ് റ്റാറ്റാ സുമോയുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റയുടന്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.