ETV Bharat / state

ഓണം വാരാഘോഷം : സമാപന ചടങ്ങിലേക്ക് ക്ഷണമില്ല, ഗവർണർ അട്ടപ്പാടിയിലേക്ക് - ഗവർണർ സർക്കാർ പോര് വാർത്ത

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിലാണ് ഓണം വാരാഘോഷത്തിന്‍റെ സമാപന ചടങ്ങിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത്

onam week celebration  onam week celebration news  governor arif muhammed khan onam celebration  onam celebration news  governor arif muhammed khan news  ഓണം വാരാഘോഷം  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഓണം വാരാഘോഷം വാർത്ത  ഗവർണർ വിശിഷ്‌ടാതിഥി  ലോകായുക്ത നിയമ ഭേദഗതി  ഗവർണർ സർക്കാർ പോര് വാർത്ത  ഗവർണർ അട്ടപ്പാടിയിലേക്ക്
ഓണം വാരാഘോഷം; സമാപന ചടങ്ങിലേക്ക് ക്ഷണമില്ല, ഗവർണർ അട്ടപ്പാടിയിലേക്ക്
author img

By

Published : Sep 12, 2022, 7:45 AM IST

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. ടൂറിസം മന്ത്രി നേരിട്ടെത്തി വിശിഷ്‌ടാതിഥിയായി ഗവർണറെ ഘോഷയാത്ര കാണാൻ ക്ഷണിക്കുന്നതായിരുന്നു പതിവ് രീതി.എന്നാൽ ഇത്തവണ അത് ഉണ്ടായില്ല.

അതുകൊണ്ട് തന്നെ ഇന്ന് പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികളുമായി ആശയവിനിമയം എന്ന മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണറുടെ തീരുമാനം. സർക്കാറും ഗവർണറും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ അയവ് വന്നിട്ടില്ലെന്നതാണ് ഈ സംഭവം നൽകുന്ന സൂചന.

ലോകായുക്ത നിയമ ഭേദഗതി, വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ തുടങ്ങി, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.