തിരുവനന്തപുരം: സംസ്ഥാനത്തെ 80 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. അന്ത്യോദയ വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. തുടർന്ന് മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട 31 ലക്ഷം കാർഡ് ഉടമകൾക്ക് നൽകും.
ഓഗസ്റ്റ് 13, 14, 16 അന്ത്യോദയ കാർഡ് ഉടമകൾക്കും 19, 20, 21, 22 മുൻഗണന വിഭാഗത്തിലെ പിങ്ക് നിറത്തിലുള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും. ബാക്കിയുള്ളവർക്കുള്ള കിറ്റ് വിതരണം ഓണത്തിന് മുമ്പായി പൂർത്തിയാക്കും. ജൂലൈ മാസത്തിൽ ഏത് കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് അവിടെ നിന്നു ഓണക്കിറ്റും വാങ്ങമെന്നും മുഖ്യമന്ത്രി പറഞ്ഞു.