ETV Bharat / state

'ഗുണ്ട നേതാവിന് പൊലീസില്‍ ഉന്നത ബന്ധം' ; ആരോപണവുമായി യുവാവ് - latest news in kerala

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിതിനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണവുമായി യുവാവ്

omprakash case updates  ഗുണ്ട നേതാവിന് പൊലീസില്‍ ഉന്നത ബന്ധം  ഡിവൈഎസ്‌പി  ഓംപ്രകാശിനെ പിടികൂടാനായില്ല  omprakash  kerala news updates  latest news in kerala  news updates in kerala
ഗുണ്ട നേതാവിന് പൊലീസില്‍ ഉന്നത ബന്ധം
author img

By

Published : Jan 16, 2023, 10:54 PM IST

തിരുവനന്തപുരം : പാറ്റൂരില്‍ ഗുണ്ട സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട നിതിനുമായി പൊലീസിലെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം. നിതിനുമായി സാമ്പത്തിക ഇടപാടുള്ള രാഹുലാണ് ആരോപണവുമായി രംഗത്തെത്തിയത്. നിതിൻ ആവശ്യപ്പെട്ടത് പ്രകാരം അനി എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്‌ജില്‍ ഡിവൈഎസ്‌പി ഷീൻ തറയിൽ, സിഐ അഭിലാഷ് ഡേവിഡ്, ഡിവൈഎസ്‌പി സന്തോഷ്‌ നായർ എന്നിവര്‍ക്കും ചെങ്കൽചൂളയിലുള്ള മോഹനൻ നായർ എന്നയാളുടെ ഓഫിസിൽ ഡിവൈഎസ്‌പി പ്രസാദ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തിനും മദ്യ വിരുന്നൊരുക്കിയിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇവര്‍ പല ഘട്ടങ്ങളിലായി തന്‍റെ പണം തട്ടിയെടുത്തിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.

നിതിന്‍റെ പല നിയമവിരുദ്ധ ഭൂമി ഇടപാടുകളിലും പൊലീസിലെ ഉന്നതർക്ക് നേരിട്ട് പങ്കുണ്ടെന്ന് രാഹുൽ ആരോപിച്ചു. വർഷങ്ങളായി പ്രവാസിയായിരുന്ന രാഹുൽ ഫ്ലാറ്റ് വാങ്ങാനായി നാട്ടുകാരനായ ആദിത്യനുമായി ചേർന്ന് 13 ലക്ഷത്തോളം രൂപ ഡാനിയേല്‍ എന്നയാള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പണം നല്‍കിയിട്ടും ഫ്ലാറ്റ് ലഭിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല ഇതേ തുടര്‍ന്ന് നല്‍കിയ പണം തിരികെ നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇതിനായി നിതിനെ സമീപിച്ചത്.

പൊലീസുമായി അടുത്ത ബന്ധമുണ്ടെന്നും പണം തിരികെ വാങ്ങി തരാനാകുമെന്നും പറഞ്ഞ് ആദിത്യനാണ് നിതിനെ രാഹുലിന് പരിചയപ്പെടുത്തിയത്. ഇതിന് ശേഷം ഇക്കാര്യം പറഞ്ഞ് നിരവധി തവണയായി നിതിന് താന്‍ പണം കൈമാറി. പിന്നീട് പണം നൽകാതെയായപ്പോൾ തന്നെ മർദിച്ചുവെന്നും രാഹുല്‍ പറയുന്നു.

also read: തലസ്ഥാനത്ത് ഗുണ്ട ആക്രമണം : പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്‍റെ സംഘം നിതിന്‍റെ സംഘത്തെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഘത്തില്‍ ചിലര്‍ അറസ്റ്റിലായെങ്കിലും ഓംപ്രകാശിനെ പിടികൂടാനായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.