തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ ദേവാലയങ്ങള്‍ക്കും ബാധകമെന്ന് സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി നിയന്ത്രണം കര്‍ശനമാക്കിയതിന്‍റെ ഭാഗമായാണ് ദേവാലയങ്ങളും നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കിയത്.
രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ദേവാലങ്ങളിലും മറ്റ് പൊതുയിടങ്ങളിലും നടത്തുന്ന മത-സാമുദായിക-രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക ഒത്തുചേരലുകള്‍ പാടില്ല. ഈ സമയ പരിധിയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നും ഉത്തരവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് വകഭേദമായ ഒമിക്രോണിന്‍റെ തീവ്രവ്യാപന ശേഷി കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നത്.
Also read: OMICRON IN KERALA | ഒമിക്രോണ്‍ വ്യാപനം; തിയേറ്ററുകള്‍ 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല