ETV Bharat / state

റെസിഡൻഷ്യൽ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു വര്‍ഷം; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വൈകിയതിനെ തുടര്‍ന്ന് ജെ പുഷാപാബായിക്ക് വാര്‍ധക്യ പെന്‍ഷന്‍ നഷ്‌ടമായതോടെയാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് വെള്ളറട പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. പുഷാപാബായിയുടെ മകന്‍ പി എ സുഭാഷ്‌ ബോസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി

officials delayed residential certificate  residential certificate  Human rights commission  Chairperson of the Human Rights Commission  Justice Anthony Dominic  റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ്  മനുഷ്യാവകാശ കമ്മിഷൻ  ജസ്റ്റിസ് ആന്‍റണി ഡൊമിനിക്  വെള്ളറട പഞ്ചായത്ത്
റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ഒരു വര്‍ഷം
author img

By

Published : Dec 31, 2022, 8:19 AM IST

തിരുവനന്തപുരം: റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വർഷത്തെ കാലതാമസം വരുത്തിയതിനെ തുടർന്ന് വയോധികയ്ക്ക് വാർധക്യ പെൻഷൻ നഷ്‌ടപ്പെട്ട സംഭവത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കമ്മിഷൻ നടപടി ആവശ്യപ്പെട്ടത്.

വെള്ളറട സ്വദേശി പി എ സുഭാഷ് ബോസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2020 നവംബർ 4നാണ് പരാതിക്കാരന്‍റെ അമ്മ ജെ പുഷാപാബായി റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിച്ചത്. 2021 ഡിസംബർ 14ന് സർട്ടിഫിക്കറ്റ് തയാറാക്കി ഓഫിസിൽ സൂക്ഷിച്ചതായി പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് അപേക്ഷക കൈപ്പറ്റിയില്ല.

പിന്നീട് പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകി. ഇതിനു ശേഷമാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. എന്നാൽ ഒരു വർഷത്തിന് ശേഷം സർട്ടിഫിക്കറ്റ് തയാറാക്കിയ വിവരം തങ്ങളെ ആരും അറിയിച്ചില്ലെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. സംഭവത്തിൽ പഞ്ചായത്ത് ഡയറക്‌ടർ ഇക്കാര്യം നേരിട്ട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ അറിയിക്കണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.