ETV Bharat / state

പാലാരിവട്ടം അഴിമതി; കേസില്‍ അട്ടിമറി നടത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

author img

By

Published : Mar 12, 2020, 3:15 PM IST

ഡിവൈ.എസ്.പി ആർ.അശോക് കുമാറിനെയും തിരുവനന്തപുരം ഫോർട്ട് സി.ഐ ഷെറിയെയും സസ്പെൻഡ് ചെയ്തു.

പാലാരിവട്ടം അഴിമതി കേസ്  ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ  ഡിവൈ.എസ്.പി ആർ.അശോക് കുമാർ  ഫോർട്ട് സി.ഐ ഷെറി  palarivattom case  officers suspended  Dysp ashok kumar
പാലാരിവട്ടം അഴിമതി; കേസില്‍ അട്ടിമറി നടത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡിവൈ.എസ്.പി ആർ.അശോക് കുമാറിനെയും തിരുവനന്തപുരം ഫോർട്ട് സി.ഐ ഷെറിയെയും സസ്പെൻഡ് ചെയ്തു. പ്രതികളുമായി പണമിടപാട് നടത്തിയെന്നതടക്കമുള്ള കണ്ടെത്തലുകളെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണ വിധേയമായി ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു.

വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരമുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസിന്‍റെ തുടക്കം മുതൽ ഡിവൈ.എസ്.പി അശോക് കുമാർ കേസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ട്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ശ്രമിച്ചുവെന്നും ഇടനിലക്കാരുമായി പണമിടപാട് നടത്തിയെന്നുമുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഫോർട്ട് സിഐയ്ക്കെതിരെ നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.