ETV Bharat / state

പനിച്ചൂടില്‍ കേരളം ; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം, ചികിത്സ തേടിയത് 15,493 പേര്‍ - ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയര്‍ന്നു

കേരളത്തില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ചികിത്സ തേടിയത് 15,493 പേര്‍. ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തത് കൊല്ലത്ത്. എലിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനവ്

Number of Fever patients increase in Kerala  പനിച്ചൂടില്‍ കേരളം  രണ്ട് പേര്‍ മരിച്ചു  സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം  പനിച്ചൂടില്‍ കേരളം  സര്‍ക്കാര്‍ ആശുപത്രി  ഡെങ്കിപ്പനി  എലിപ്പനി  ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയര്‍ന്നു  മലപ്പുറം ജില്ല
പനിച്ചൂടില്‍ കേരളം
author img

By

Published : Jun 26, 2023, 8:59 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 15,493 പേര്‍. പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയര്‍ന്നു: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി 55 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 262 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

മൂന്ന് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ജൂണ്‍ മാസത്തില്‍ ഇതുവരെ 2,48,136 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 1523 പേര്‍ ഡെങ്കിപ്പനിയെ തുടര്‍ന്നും 129 പേര്‍ എലിപ്പനി ബാധിച്ചും ഇതുവരെ ചികിത്സ തേടി.

പനി ബാധിതര്‍ കൂടുതല്‍ മലപ്പുറത്ത് : മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. ജില്ലയില്‍ നിന്ന് ഇന്ന് 2804 പേരാണ് ചികിത്സ തേടിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ആയിരത്തിന് മുകളിലാണ് ഇന്ന് പനി ബാധിതരുടെ എണ്ണം.

തിരുവനന്തപുരം 1264, കൊല്ലം 1047, പത്തനംതിട്ട 554, ഇടുക്കി 746, കോട്ടയം 894, ആലപ്പുഴ 821, എറണാകുളം 1528, തൃശൂര്‍ 716, പാലക്കാട് 1114, മലപ്പുറം 2804, കോഴിക്കോട് 1366, വയനാട് 552, കണ്ണൂര്‍ 1132, കാസര്‍കോട് 955 എന്നിങ്ങനെയാണ് ചികിത്സ തേടിയവരുടെ കണക്കുകള്‍. ജൂലൈ മാസത്തോടെ പനി കേസുകള്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.

ഡെങ്കിപ്പനി കൂടുതല്‍ കൊല്ലം ജില്ലയില്‍ : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. ഇന്ന് കൊല്ലം ജില്ലയിലാണ് കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. അതേസമയം ഡെങ്കിപ്പനി സംശയിച്ച് ചികിത്സയ്‌ക്കെത്തിയവര്‍ കൂടുതല്‍ എറണാകുളം ജില്ലയിലാണ്.

55 പേര്‍ക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 262 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്. തിരുവനന്തപുരം 4, കൊല്ലം 16, പത്തനംതിട്ട 2, ഇടുക്കി, കോട്ടയം 4, ആലപ്പുഴ 14, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 2, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ 4 എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം.കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഇന്ന് രണ്ട് മരണം : പനി ബാധിച്ച് രണ്ട് പേരാണ് ഇന്ന് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പാലക്കാട് ഒരാള്‍ ഡെങ്കിപ്പനി ബാധിച്ചും കൊല്ലത്ത് ഒരാള്‍ എലിപ്പനി ബാധിച്ചും മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിതരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്.

കോള്‍ സെന്‍ററുകള്‍ സജ്ജം : സംസ്ഥാനത്തെ പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ കോള്‍ സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്‌ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്‌ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, സിക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ സംബന്ധിച്ച് എന്ത് സംശയത്തിനും കോള്‍ സെന്‍ററിന്‍റെ സഹായം തേടാം. മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, പരിശോധന ഫലത്തെ പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗ പകര്‍ച്ച തടയല്‍ തുടങ്ങിയവയെ പറ്റിയെല്ലാം ഇവിടെ നിന്ന് വിവരം ലഭിക്കും. ആവശ്യമായവര്‍ക്ക് ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്‍റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.