ETV Bharat / state

യുവതിയുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ - തിരുവനന്തപുരം

ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ യുവതിയുടെ ബന്ധുക്കളടക്കം നാലു പേരെയും അറസ്റ്റ് ചെയ്‌തു.

crime  crime news  nude photos spread  fake love  അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു  ക്രൈം  തിരുവനന്തപുരം  സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ
യുവതിയുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
author img

By

Published : Oct 16, 2020, 12:26 PM IST

തിരുവനന്തപുരം: പ്രണയം നടിച്ച് യുവതിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മുട്ടത്തറ പൊന്നറ കോളനി സ്വദേശി രാജേഷാണ് അറസ്റ്റിലായത്. ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ യുവതിയുടെ ബന്ധുക്കളടക്കം നാലു പേരെയും അറസ്റ്റ് ചെയ്‌തു. ഭാര്യയുമായി പിണങ്ങി കൊട്ടാരക്കരയിൽ മാറിത്താമസിക്കുകയായിരുന്ന രാജേഷ് ഭാര്യയുടെ ബന്ധുകൂടിയായ യുവതിയുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇവ യുവതിയുടെ ബന്ധുക്കൾക്ക് ലഭിച്ചതോടെ ഇയാളെ കുടുംബവഴക്ക് ഒത്തുതീർപ്പാക്കാനെന്ന വ്യാജേന ആറ്റുകാൽ ചിറപ്പാലത്തിനു സമീപം വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു.

മർദനക്കേസിൽ പൊന്നറ സ്വദേശി എബിൻ, മുട്ടത്തറ സ്വദേശികളായ ശരത് വി നായർ, സാജൻ, അരുൺദാസ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ പരാതി പ്രകാരം രാജേഷിനെതിരെ ഐ ടി ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.