ETV Bharat / state

മോട്ടോര്‍ വാഹന വകുപ്പിന്‍റെ എല്ലാ സേവനങ്ങളും ഓൺലൈനില്‍ ; ഉദ്ഘാടനം ചെയ്‌ത് മന്ത്രി - RT Offices

എം.വി.ഡിയുടെ 36 സേവനങ്ങൾ പൂർണമായും ഓൺലൈനിലൂടെ ലഭ്യമാക്കുന്നതാണ് പദ്ധതി

Minister of Transport  ഗതാഗത മന്ത്രി  vehicle department  മോട്ടോർ വാഹന വകുപ്പ്  ആന്‍റണി രാജു  ആർ.ടി ഓഫിസുകൾ  RT Offices
ഇനി വാഹന വകുപ്പിന്‍റെ എല്ലാ സേവനങ്ങളും ഓൺലൈനില്‍; ഉദ്ഘാടനം ചെയ്‌ത് ഗതാഗത മന്ത്രി
author img

By

Published : Sep 28, 2021, 8:36 PM IST

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ സമ്പൂർണ ഓൺലൈൻവത്‌കരിക്കുന്നതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ജനങ്ങൾക്ക് ആർ.ടി ഓഫിസുകൾ സന്ദർശിക്കാതെ ഓൺലൈനായി അപേക്ഷകൾ നൽകി കാലതാമസം കൂടാതെ സേവനങ്ങൾ സ്‌പീഡ് പോസ്റ്റ് വഴി ലഭ്യമാക്കാനാണ് വകുപ്പ് പദ്ധതിയിടുന്നത്.

മോട്ടോർ വാഹന വകുപ്പിന് കീഴിൽ വരുന്ന 36 സേവനങ്ങൾ പൂർണമായും ഓൺലൈനിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ, പണം അടയ്ക്കൽ മുതൽ ഓൺലൈൻ ടെസ്റ്റിൽ പങ്കെടുത്ത് ലേണേഴ്‌സ് ലൈസൻസ് ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്യുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഇനി ഇടനിലക്കാരില്ലാതെ ചെയ്യാവുന്നതാണ്.

'ഓൺലൈൻവത്കരണം പുതിയ ചുവടുവയ്പ്പ്'

ലൈസൻസുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ ആവശ്യമുള്ള എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ലഭിക്കും. ഇതിനായി പണം അടച്ച് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. സേവനം പൂർത്തീകരിച്ചുകഴിഞ്ഞാൽ ഡ്രൈവിങ് ലൈസൻസുകൾ സ്‌പീഡ് പോസ്റ്റ് മുഖേന അപേക്ഷകന്‍റെ അഡ്രസിൽ എത്തും.

വാഹന കൈമാറ്റം, മേൽവിലാസം മാറ്റൽ, പുതിയ പെർമിറ്റ് ഉൾപ്പടെയുള്ള സേവനങ്ങളും ഓൺലൈൻ സംവിധാനത്തിന് കീഴിൽ വരും. അതേസമയം, 13 സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാമെങ്കിലും ഇവയ്ക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന ആവശ്യമാണ്.

'ലക്ഷ്യം അഴിമതി ഇല്ലാതാക്കല്‍'

മോട്ടോർ വാഹന വകുപ്പിലെ സമ്പൂർണ ഓൺലൈൻവത്കരണം പുതിയ ചുവടുവയ്പ്പാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. വകുപ്പിനെതിരെ ഉയരുന്ന നിരന്തര ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഇതിലൂടെ പരിഹാരം കാണാൻ കഴിയും. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി അഴിമതി ഇല്ലാതാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആർ.ടി ഓഫിസുകളിലെ 80 ശതമാനത്തിലധികം സേവനങ്ങളും പൂർണമായി ഓൺലൈനിലേക്ക് മാറിക്കഴിഞ്ഞു. 98 ശതമാനം വരുമാനവും ഓൺലൈൻ മുഖാന്തരമാണ് ലഭിക്കുന്നത്. സേവനങ്ങളുടെയും കളക്ഷന്‍റെയും വിവരങ്ങൾ പരിവാഹനിലെ ഡാഷ് ബോർഡ്, സാരഥി ഡാഷ് ബോർഡ് എന്നിവയിൽ ലഭ്യമാണ്.

ALSO READ: കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.