തിരുവനന്തപുരം:ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സർക്കാരിന് അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എഫ് .സി . ആർ.എയുമായി ബന്ധപ്പെട്ട സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ഇത് അന്തിമ വിധിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കേസിൽ കൃത്യമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് സി.ബി.ഐ സ്വമേധയാ കേസെടുത്തത്. സി.ബി.ഐ കേസ് ഏറ്റെടുത്തതു മുതൽ അധികാര കേന്ദ്രങ്ങളിൽ വിറ തുടങ്ങിയതുകൊണ്ടാണ് അന്വേഷണത്തെ അട്ടിമറിയ്ക്കാൻ സർക്കാർ തുടരെത്തുടരെ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ലൈഫ് മിഷനിലെ ഉത്തരവിൽ സർക്കാരിന് അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് മുല്ലപ്പള്ളി
വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ഇത് അന്തിമ വിധിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.