ETV Bharat / state

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് ഉന്നതതല യോഗം - ലോക്ക് ഡൗൺ നിയന്ത്രണം

നിയന്ത്രണങ്ങൾ തുടരണമെന്ന് പൊലീസും ആരോഗ്യവകുപ്പും

kerala covid  lockdown relaxation  kerala covid lockdown  കേരള കൊവിഡ്  ലോക്ക് ഡൗൺ നിയന്ത്രണം  ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവ്
ലോക്ക് ഡൗൺ
author img

By

Published : Jul 5, 2021, 2:58 PM IST

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കേണ്ടെന്ന് ഉന്നതതല യോഗം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മതിയെന്ന് തീരുമാനിച്ചത്. നിയന്ത്രണങ്ങള്‍ തുടരണമെന്ന് പൊലീസും ആരോഗ്യവകുപ്പും യോഗത്തില്‍ ആവശ്യപ്പെട്ടു.

Also Read: മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

ഇതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്‌ച (ജൂലൈ 6) ജില്ല കലക്‌ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി നീട്ടാനാണ് സാധ്യത. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി.

Also Read: മരണാനന്തര ചടങ്ങിനിടെ സംഘർഷം: എസ്എച്ച്ഒയുടെ ഭാര്യയ്ക്ക് വെട്ടേറ്റു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യക ശ്രദ്ധ വേണമെന്നും നിര്‍ദേശം നല്‍കി.

പരിശോധന വര്‍ധിപ്പിച്ചതിനാലാണ് ടിപിആര്‍ വര്‍ധിച്ചത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.