തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ പണമില്ലെന്ന് ഡിജിപി അനിൽ കാന്ത്. ഇതോടെ കെഎസ്ആർടിസി പമ്പിൽ നിന്നോ സ്വകാര്യ പമ്പുകളിൽ നിന്നോ ഇന്ധനം തത്കാലം കടമായി വാങ്ങാന്‍ ഡിജിപി നിർദേശം നല്‍കി.
പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പിൽ ഇന്ധനം വാങ്ങുന്നതിനായി 2021- 22 സാമ്പത്തിക വർഷം സർക്കാർ അനുവദിച്ച തുക മുഴുവൻ ചെലവഴിച്ചതായും അധിക തുക അനുവദിക്കണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതായും ഡിജിപി വ്യക്തമാക്കി.
also read: കാവ്യ മാധവന്‍റെ 'ലക്ഷ്യ' ബൊട്ടിക്കിൽ തീപിടിത്തം
45 ദിവസത്തെ കാലാവധിയിൽ കടമായി ഇന്ധനം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ യൂണിറ്റ് മേധാവികളും ഔദ്യോഗിക ജോലികൾക്ക് തടസം നേരിടാത്ത വിധത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് പകരം സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്.