തിരുവനന്തപുരം: മരംമുറി വിഷയത്തിൽ സിപിഐക്കോ സർക്കാരിനോ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പി. പ്രസാദ്. കർഷകർകരെ കരുതിയുള്ള ഉത്തരവ് ബോധപൂർവം ദുരുപയോഗം ചെയ്യാൻ ചിലർ ശ്രമിച്ചു.
Also Read: മുട്ടില്‍ മരംമുറി വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം
ദുരുപയോഗം ചെയ്യുന്നു എന്ന് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സർക്കാർ നടപടി എടുത്തു. ഗൗരവത്തോടെയാണ് ഈ വിഷയത്തെ സർക്കാർ കണ്ടത്. യുഡിഎഫ് ഒന്നും പറയാനില്ലാത്തതുകൊണ്ട് ഇത്തരം ഒരു വിഷയം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Also Read: ഇന്ധന വില 100 കടന്ന മൂന്നാമത്തെ മെട്രോ നഗരമായി ബെംഗളൂരു
15 ലക്ഷത്തോളം പുതിയ തെങ്ങിൻ തൈകൾ സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുമെന്നും പച്ചക്കറിക്കുള്ള താങ്ങുവില പര്യാപ്‌തമല്ലെന്ന പരാതികൾ പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വൃക്ഷത്തൈകളുടെ വിപണനത്തിലെ ചൂഷണം തടയാൻ നടപടി എടുക്കുമെന്നും കർഷകർ ചൂഷണത്തിനിരയാകാതിരിക്കാൻ നഴ്‌സറി ആക്‌ട് കൊണ്ടുവരുന്നതിനെ പറ്റി സർക്കാർ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.