തിരുവനന്തപുരം: പൊലീസിന്‍റെ പുതിയ ഭക്ഷണക്രമത്തിൽ നിന്നും ബീഫിനെ പുറത്താക്കി. ക്യാമ്പുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ പുതുക്കിയ മെനുവിൽ നിന്നാണ് ബീഫിനെ ഒഴിവാക്കിയത്. പുതിയ മെനു ഉൾപ്പെടുത്തിയുള്ള ഉത്തരവ് പൊലീസ് അക്കാദമിയിൽ നിന്നും എല്ലാ ബറ്റാലിയൻ മേധാവിമാർക്കും കൈമാറി.
ആരോഗ്യ വിദഗ്ദ്ധരുടെ നിർദേശത്തെ തുടർന്നാണ് ബീഫിനെ പുതിയ മെനുവിൽ ഉൾപ്പെടുത്താത്തതെന്നാണ് പൊലീസ് വിശദീകരണം. പുതിയ ബാച്ച് പരിശീലനം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി.