ETV Bharat / state

#NIYAMASABHA UPDATES ... ഓൺലൈൻ വിദ്യാഭ്യാസം നിയമസഭയിൽ

അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം  സഭയിൽ അടിയന്തര പ്രമേയം  അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം  NIYAMASABHA LIVE  Kerala legislative assembly
അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം
author img

By

Published : Jun 3, 2021, 10:03 AM IST

Updated : Jun 3, 2021, 11:30 AM IST

11:26 June 03

കേരള സാംക്രമിക രോഗങ്ങൾ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു

2021ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. ബില്ല് ചർച്ചയാക്കാതെ അവതരിപ്പിച്ചതിനെതിരെ പ്രതിപക്ഷം. വിശദമായ ചർച്ച നടത്താതെ ബില്ല് അവതരിപ്പിക്കാനുള്ള  അടിയന്തര സാഹചര്യം ഇല്ലെന്ന് കെ ബാബു സഭയിൽ പറഞ്ഞു. സബ്‌ജക്റ്റ് കമ്മറ്റി രൂപീകരിക്കുന്നതിന് മുൻപ് ബില്ല് പാസാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷം. പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നം‌ നിലനിൽക്കില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. 

10:06 June 03

അടിയന്തര പ്രമേയ അനുമതി നിഷേധിച്ച് സ്‌പീക്കർ

സംസ്ഥാനത്ത് ഏഴ് ലക്ഷത്തിൽ അധികം കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യം ഇല്ലെന്നും 40 ശതമാനം കുട്ടികൾക്ക് പോലും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു. പഠന നിലവാരം  ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്ലാവരും ഒന്നിച്ചു ഇക്കാര്യങ്ങൾ ചെയ്യണമെന്നും  അതിനാൽ വാക്ക്ഔട്ട്‍ ഒഴിവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.  

09:44 June 03

അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കൊവിഡ് വ്യാപനത്തിന് ഇടയിൽ പഠനം മുടങ്ങുന്നതായി പ്രതിപക്ഷം. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലെന്നും പാവപ്പെട്ട കുട്ടികളുടെ പഠനം ഇതിനാൽ മുടങ്ങുന്നുവെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു. റോജി എം ജോൺ എം എൽ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.  

പരമാവധി വിദ്യാർഥികളെ ഡിജിറ്റൽ ക്ലാസ് തലത്തിൽ എത്തിക്കാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം രണ്ടാഴ്ച ട്രയൽ ആയി വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസ് നടത്തിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ട്രയൽ സമയത്തു എല്ലാ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ ശ്രമിച്ചുവെന്നും മന്ത്രി സഭയിൽ പറഞ്ഞു. സംസ്ഥാനത്ത് 1000ൽ  അധികം  കുട്ടികൾക്ക് ടിവിയോ  ലാപ്ടോപ്പോ  ഇല്ല. മന്ത്രിമാരെയും   എം എൽഎയും  എത്ര  കുട്ടികൾക്ക്  നേരിൽ കണ്ട്  പരാതി  അറിയിക്കാൻ  കഴിയും?. പലയിടങ്ങളിലും  ഇന്റർനെറ്റ്  സൗകര്യം  ഇല്ലെന്നും റോജി  എം  ജോൺ സഭയിൽ ചൂണ്ടിക്കാട്ടി.  

പ്രാഥമികമായി നടത്തിയ വിവരശേഖരണത്തിൽ 40000 കുട്ടികൾക്കാണ് ഡിജിറ്റൽ  സൗകര്യം  ഏർപ്പെടുത്തേണ്ടതെന്നും എല്ലാവർക്കും ഡിജിറ്റൽ സൗകര്യം നൽകണമെന്നാണ് സർക്കാർ നയമെന്നും വി ശിവൻകൂട്ടി മറുപടി നൽകി.  

Last Updated : Jun 3, 2021, 11:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.