തിരുവനന്തപുരം: കൊവിഡ് തീവ്ര വ്യാപനം പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി 9 മണി മുതൽ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. രണ്ടാഴ്‌ചത്തേക്കാണ് നിയന്ത്രണം. അതേസമയം പൊതു ഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസമുണ്ടാകില്ല. ടാക്സിയിൽ നിശ്ചിത ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. സിനിമ തിയേറ്ററുകളുടെയും മാളുകളുടെയും മൾട്ടിപ്ലക്‌സുകളുടെയും സമയം രാത്രി ഏഴര മണി വരെയാക്കി നിശ്ചയിച്ചിട്ടുണ്ട്.
അതിനിടെ നാളെയും മറ്റന്നാളും മൂന്ന് ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗം നിർദേശിച്ചു.
കൂടുതല്‍ വായനയ്‌ക്ക്; സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ
അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 13,644 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,550 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ. 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വായനയ്‌ക്ക്; സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് ; 21 മരണം