തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് എൻ.ഐ.എ സംഘം എത്തിയതെന്നാണ് സൂചന. ഒരു വർഷത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും ദൃശ്യങ്ങൾ പകർത്തി നൽകുന്നത് ബുദ്ധിമുട്ടാണെന്ന് സർക്കാർ എൻ.ഐ.എ അറിയിച്ചിരുന്നു.
നേരത്തെയും എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിൽ എത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൻറെ തുടർ പരിശോധനയാണ് ഇന്ന് നടക്കുന്നതെന്നാണ് വിവരം. മൂന്നംഗ എൻ.ഐ.എ സംഘമാണ് പരിശോധനക്കായി എത്തിയിരിക്കുന്നത്.