എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സരിത്തും സ്വപ്നയുമാണ് ഒന്നും രണ്ടും പ്രതികൾ. കസ്‌റ്റംസ് പ്രതി ചേർക്കാത്ത ഫൈസൽ ഫരീദാണ് മൂന്നാംപ്രതി. എഫ്ഐആറിൽ ആകെ നാല് പ്രതികളാണ് ഉള്ളത്. കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ സന്ദീപാണ് നാലാം പ്രതി. ഫൈസൽ ഫരീദിന് വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്നാണ് ഒന്നാം പ്രതി സരിത്ത് മൊഴി നൽകിയത്. ഫൈസൽ ഫരീദ് കൊച്ചി സ്വദേശിയാണന്നും എഫ്.ഐ.ആറിലുണ്ട്. പ്രതികൾക്കെതിരെ യു.എ.പി.എ നിയമത്തിലെ 16 മുതൽ 18 വരെ യുള്ള വകുപ്പുകൾ ചുത്തിയതായി എൻ.ഐ.എ അറിയിച്ചു. യു എ ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ ആയ സരിത്ത് മുമ്പും പല തവണകളായി നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയതായി കസ്‌റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതിലുള്ള ഈ കള്ളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്കും, ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണ്. ദേശീയ അന്തർദേശീയ ബന്ധങ്ങളുള്ള ഈ കേസിൽ കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ട സാഹചര്യത്തിലാണ് കേസ് ഏറ്റെടുത്തതെന്നും എൻ.ഐ.എ അറിയിച്ചു.
സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികൾ: എൻഐഎ എഫ്ഐആർ - nia
കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ സന്ദീപാണ് നാലാം പ്രതി. ഫൈസൽ ഫരീദിന് വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്നാണ് ഒന്നാം പ്രതി സരിത്ത് മൊഴി നൽകിയത്. ഫൈസൽ ഫരീദ് കൊച്ചി സ്വദേശിയാണന്നും എഫ്.ഐ.ആറിലുണ്ട്.