ETV Bharat / state

നെയ്യാറ്റിൻകരയിൽ പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ കരിദിനം ആചരിച്ചു - നെയ്യാറ്റിൻകര നഗരസഭ

നഗരസഭ പ്രതിപക്ഷ നേതാവിനെ മർദിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കൗൺസിൽ അംഗങ്ങൾ കരിദിനം ആചരിച്ചത്.

udf strike  blackday  neyyatinkara  thiruvananthapuram  നെയ്യാറ്റിൻകര നഗരസഭ  തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾകരിദിനം ആചരിച്ചു
author img

By

Published : Jun 27, 2020, 7:31 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭയിലെ പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ കരിദിനം ആചരിച്ചു. വെളളിയാഴ്‌ച നഗരസഭാ കൗൺസിലിനിടയിൽ ഉണ്ടായ കയ്യാങ്കളിയിൽ പ്രതിഷേധിച്ചാണ് കൗൺസിലർമാർ കറുത്ത ബാഡ്‌ജ് ധരിച്ച് സമരം നടത്തിയത്. നഗരസഭ കൗൺസിലിനിടയിൽ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതിപക്ഷ നേതാവിനെ മർദിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കൗൺസിൽ അംഗങ്ങൾ കരിദിനം ആചരിച്ചത്. നഗരസഭയുടെ മുന്നിൽ നടന്ന പ്രതിഷേധ സമരം യുഡിഎഫ് ജില്ലാ കൺവീനർ സോളമൻ അലക്‌സ് ഉദ്ഘാടനം ചെയ്തു. അതേസമയം നഗരസഭ അധ്യക്ഷയെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫും വാർഡ് തല സമരപരിപാടികൾ സംഘടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.