തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രണ്ട് വയസുകാരനെ തട്ടിയെടുത്ത് യുവാവ്. മാനസിക വിഭ്രാന്തി കാണിച്ച ഇയാള്‍ കുഞ്ഞുമായി വീടിന്റെ കതക് അടച്ചിരുന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന്, ഫയർഫോഴ്സും പൊലീസും ചേർന്ന് വീടിന്റെ വാതില്‍ പൊളിച്ച് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ വഴുതൂർ സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമീപവാസിയായ വൈശാഖിന്റെ കുഞ്ഞാണിത്. അമ്മ മരിച്ചതിനെ തുടർന്ന് കിരൺ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുഞ്ഞുമായി വൈശാഖിന്റെ അമ്മ പുറത്ത് നിൽക്കുന്നത് കണ്ട കിരൺ ബലപ്രയോഗത്തിലൂടെ എടുത്തുകൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ മുകളിലത്തെ നിലയിൽ കതകടച്ച് ഇരുന്നു.
ALSO READ: Ranjith Murder | രഞ്ജിത്തിന്റെ കൊലപാതകം : അഞ്ചുപേർ അറസ്റ്റിൽ
നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്. സംഭവസമയം വൈശാഖിന്റെ അമ്മ ലോലയ്ക്ക് ചെവിയ്ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.