ETV Bharat / state

വിവാഹം കഴിഞ്ഞിട്ട് 14 ദിവസം, നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കൾ - തണ്ണിച്ചാൻ കുഴി സ്വദേശിനി സോന

കാട്ടാക്കട പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോന ആണ് മരിച്ചത്. ഇന്നലെ (02.07.23) രാത്രി 11.30ഓടെയാണ് സംഭവം.

Newly wedded girl found dead in husband house  Newly wedded girl found dead  Newly wedded girl found dead in Kattakkada  girl found dead in husband house  നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍  തണ്ണിച്ചാൻ കുഴി സ്വദേശിനി സോന  പന്നിയോട്
നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
author img

By

Published : Jul 3, 2023, 9:46 AM IST

Updated : Jul 3, 2023, 2:37 PM IST

നവവധു മരിച്ച നിലയില്‍

തിരുവനന്തപുരം: നവവധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോന (22) യെയാണ് ഭർത്താവിന്‍റെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പതിനാല് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരു സമുദായങ്ങളില്‍ പെട്ട ഇവര്‍ രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹതരാകുകയായിരുന്നു. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭർത്താവ് വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

സോനയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ ഭര്‍ത്താവ് വിപിനായിരുന്നു ഉണ്ടായിരുന്നത്. താന്‍ 9 മണിക്ക് ഉറങ്ങിയെന്നും ഇതിനിടെ 11 മണിയോടെ ഉറക്കം ഉണര്‍ന്നപ്പോള്‍ സോനയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കാണുകയായിരുന്നു എന്നുമാണ് വിപിന്‍ പറഞ്ഞത്. വിപിനും സഹോദരന്‍ ഷിബിനും ചേര്‍ന്നാണ് സോനയെ ആശുപത്രിയില്‍ എത്തിച്ചത്.

ദുരൂഹതയെന്ന് ആരോപണം: സോനയുടെ ആത്മഹത്യയില്‍ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സോന ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് ബന്ധുക്കള്‍ കാട്ടാക്കട പൊലീസിനോട് പറഞ്ഞത്. വിപിന്‍ 9 മണിക്ക് ഉറങ്ങി എന്നു പറയുമ്പോഴും 10 മണി വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ സോനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും സംസ്‌കരിക്കുക.

നിലവില്‍ ആത്മഹത്യ നടന്ന സ്ഥലത്തെ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കാട്ടാക്കട ഡിവൈഎസ്‌പി ഷിബു പെൺകുട്ടിയുടെ അമ്മയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ആർഡിഒ അന്വേക്ഷണം നടത്തും. ഇതിന് ശേഷമാകും മറ്റ് നടപടികൾ. ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.

മലപ്പുറത്ത് യുവതി മരിച്ച നിലയില്‍: ഈ വര്‍ഷം ഫെബ്രുവരിയില്‍ മലപ്പുറം മമ്പാട് പൊങ്ങല്ലൂരിലെ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊയിലില്‍ സ്വദേശി ഷമീമിന്‍റെ ഭാര്യ സുല്‍ഫത്താണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഷമീമിനെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു.

യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഷമീം സുല്‍ഫത്തിനെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു. സുല്‍ഫത്ത് എഴുതിയ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഒമ്പത് വർഷം മുമ്പാണ് ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിനിയായ സുൽഫത്തിനെ ഷമീം വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍: ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇടുക്കി ഉപ്പുതറയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തുവന്നു. ഏലപ്പാറ സ്വദേശി എംകെ ഷീജയെയാണ് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 10ന് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്നതിന് 10 മാസം മുമ്പായിരുന്നു ഉപ്പുതറ സ്വദേശി ജോബിഷുമായി ഷീജയുടെ വിവാഹം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തു വന്നിരുന്നു.

Last Updated : Jul 3, 2023, 2:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.