തിരുവനന്തപുരം: പാനൂര്‍ മന്‍സൂര്‍ വധക്കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ആക്ഷേപങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് ജില്ല ക്രൈം ബ്രാഞ്ച് സംഘത്തെ മാറ്റി അന്വേഷണച്ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിന് നല്‍കിയത്. ക്രൈം ബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.ഐജി ഗോപേഷ് അഗര്‍വാളിനാണ് മേല്‍നോട്ട ചുമതല. ഡിവൈ.എസ്.പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മായിലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് പുതിയ സംഘത്തിന് പൊലീസ് മേധാവി രൂപം നല്‍കിയത്. ഐപിഎസ് ഉള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Read more: മൻസൂർ വധം ഐപിഎസുകാരന്‍ അന്വേഷിക്കണം ; ബെഹ്റയ്ക്ക് ചെന്നിത്തലയുടെ കത്ത്
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് കത്തും നല്‍കി. പ്രതികളെ തിരിച്ചറിയാമെന്നും പേര് വെളിപ്പെടുത്തിയിട്ടും നിലവിലെ അന്വേഷണ സംഘം അവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, കൊല്ലപ്പെട്ട മന്‍സൂറിന്റെ കുടുംബവും ആരോപിച്ചിരുന്നു.
Also more: രതീഷിനെ കെട്ടിത്തൂക്കിയതാണോയെന്ന് സംശയമെന്ന് കെ സുധാകരൻ