ETV Bharat / state

പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി

author img

By

Published : Jul 5, 2020, 11:32 AM IST

ഒരു വർഷം വരെയോ പുതിയ വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം

covid ordinance  New epidemic ordinance in kerala  Thiruvanthapuram  kerala government  സംസ്ഥാന സർക്കാർ പുറത്തിറക്കി  പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം  പകർച്ചവ്യാധി നിയമ ഭേദഗതി  തിരുവനന്തപുരം
പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി

തിരുവനന്തപുരം: മുൻകൂർ അനുമതി വാങ്ങിയും ആറടി അകലം പാലിച്ചും മാത്രമേ യോഗങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിർബന്ധമാക്കി. ഒരു വർഷം വരെയോ പുതിയ വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം. മുൻകൂര്‍ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം മറ്റ് കൂടിച്ചേരലുകൾ എന്നിവ പാടില്ല. കൂടിച്ചേരലുകളിൽ പത്തിലധികം പേർ പാടില്ല.

പൊതുസ്ഥലങ്ങൾ, ജോലിസ്ഥലങ്ങൾ, വാഹനയാത്ര എന്നിവിടങ്ങളിൽ വായും മൂക്കും മൂടുന്ന തരത്തിൽ മുഖാവരണം വേണം. വിവാഹത്തിന് ഒരു സമയം 50 പേർ, മരണാനന്തര ചടങ്ങിന് 20 പേർ. സാമൂഹിക അകലം, മുഖാവരണം, സാനിറ്റൈസർ എന്നിവ നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ പകർച്ച വ്യാധി നിയമ പ്രകാരം ശിക്ഷിക്കപ്പെടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.