തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദങ്ങൾ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാണ്. പുതിയതുണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്. ഇപ്പോഴത്തെ രോഗവ്യാപനം ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു.
Also Read: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു: 24 മണിക്കൂറിനിടെ 13,313 പേർക്ക് കൂടി രോഗം
സ്കൂളുകൾ തുറന്നതും ഉപതെരഞ്ഞെടുപ്പ് നടന്നതും കാരണം കൊവിഡ് കേസുകൾ വർധിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. നിലവിലെ സാഹചര്യം ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.