ETV Bharat / state

New Books With NCERT Omitted Syllabus : എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ പുസ്‌തകങ്ങൾ ; മുഖ്യമന്ത്രി പ്രകാശനം ചെയ്യും

author img

By ETV Bharat Kerala Team

Published : Aug 23, 2023, 2:12 PM IST

The Chief Minister will release the new books with NCERT omitted syllabus : ദേശീയ – സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികളുടെ ഭാഗമായി ആറ് മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്‌തകങ്ങളിൽ നിന്ന് മാനവിക വിഷയങ്ങൾ ഉൾപ്പടെയുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. ഈ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ പുസ്‌തകങ്ങൾ പുറത്തിറക്കുന്നത്

NCERT Omitted Syllabus  New Books with NCERT Omitted Syllabus  എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ  പൊതുവിദ്യാഭ്യാസ വകുപ്പ്  മുഖ്യമന്ത്രി പിണറായി വിജയൻ  Educational news  new books for higher secondary  തിരുവനന്തപുരം  NCERT  എൻസിഇആർടി  എൻസിഇആർടി വാർത്തകൾ  NCERT new policy
The Chief Minister will release the new books with NCERT omitted syllabus today

തിരുവനന്തപുരം : ഹയർ സെക്കൻഡറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്‌തകങ്ങൾ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പുസ്‌തകങ്ങൾ പ്രകാശനം ചെയ്യും. എൻ.സി.ഇ.ആർ.ടി (NCERT) ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ പുസ്‌തകങ്ങൾ (New Books With NCERT Omitted Syllabus).

ദേശീയ - സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയത്താണ് എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്‌തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത് (NCERT Omitted Syllabus). ഈ നടപടിയോട് അപ്പോൾ തന്നെ കേരളം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ കേരളം തന്നെ തയ്യാറാക്കുന്നതാണ്. അതിനാൽ എൻസിഇആർടി ദേശീയതലത്തിൽ ആറുമുതൽ 10 വരെയുള്ള ക്ലാസുകളിൽ വരുത്തിയ മാറ്റങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നില്ല. എന്നാൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ കേരളം എൻസിഇആർടി പാഠപുസ്‌തകങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇതിൽ പൊളിറ്റിക്കൽ സയൻസ് (Political Science), ഹിസ്റ്ററി (History), സോഷ്യോളജി (Sociology), ഇക്കണോമിക്‌സ് (Economics) എന്നീ പുസ്‌തകങ്ങളിലെ പാഠഭാഗങ്ങളിൽ വ്യാപകമായ വെട്ടിമാറ്റലുകൾ നടന്നു. മാനവിക വിഷയങ്ങളിലാണ് ഇത്തരം ഇടപെടലുകൾ കൂടുതലായും വന്നിരിക്കുന്നത്. ഇതിനാൽ മാനവിക വിഷയങ്ങളിലാണ് അഡീഷണൽ പാഠപുസ്‌തകങ്ങൾ പുറത്തിറക്കാൻ കേരളം തീരുമാനിച്ചിരിക്കുന്നത്. നാല് വിഷയങ്ങളിലായി ആറ് അഡീഷണൽ പാഠപുസ്‌തകങ്ങളാണ് പുറത്തിറക്കുന്നത്.

ഹിസ്‌റ്ററിയിൽ മുഗൾ ചരിത്രം, വ്യവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ മഹാത്മജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ, അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമേരിക്കൻ സാമ്രാജ്യത്വവും - എന്നിങ്ങനെ ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ഇക്കണോമിക്‌സിൽ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയിൽ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും പരാമർശിക്കുന്നത് ഉൾപ്പടെയുള്ള ഭാഗങ്ങളാണ് എൻസിഇആർടി ഒഴിവാക്കിയിരിക്കുന്നത്.

ഏപ്രിൽ മാസത്തിൽ നടന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് എൻസിഇആർടി സിലബസിൽ നിന്ന് ഒഴിവാക്കിയ മുഗൾ ചരിത്രം, ഗുജറാത്ത് കലാപം അടക്കമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ആർഎസ്‌എസ് അജണ്ട ബിജെപി സർക്കാർ പാഠപുസ്‌തകത്തിലൂടെ എത്തിക്കാൻ ശ്രമിക്കുകയാണെന്നും ഈ രീതി കേരളം അംഗീകരിക്കില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്.

ഈ യോഗത്തിലാണ് എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിപ്പിക്കുന്നതിനായി ഇവ ഉൾക്കൊള്ളിച്ച് എസ്‌സിഇആർടി (SCERT) സപ്ലിമെന്‍ററിയായി പാഠ പുസ്‌തകം അച്ചടിച്ച് പുറത്തിറക്കാൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക കമ്മിറ്റിയെയും പൊതുവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. പാഠഭാഗങ്ങൾ വെട്ടിമാറ്റിയ കേന്ദ്ര നടപടിക്കെതിരെ കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.