ETV Bharat / state

നെട്ടയം വാർഡിൽ എൽഡിഎഫിന് വെല്ലുവിളിയായി വിമതൻ

author img

By

Published : Dec 6, 2020, 10:54 PM IST

Updated : Dec 6, 2020, 11:01 PM IST

സിപിഎം വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നല്ല പെരുമാളാണ് പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത്

nettayam_ward_election_story  നെട്ടയം  തിരുവനന്തപുരം  thiruvananthapuram local body election  സിപിഎം  സിപിഎം വിമതൻ
നെട്ടയം വാർഡിൽ എൽഡിഎഫിന് വെല്ലുവിളിയായി വിമതൻ

തിരുവനന്തപുരം: നെട്ടയം വാർഡിൽ എൽ ഡി എഫിന് വെല്ലുവിളിയായി വിമതൻ. സി പി എം പ്രാദേശിക നേതാവ് നല്ല പെരുമാളാണ് സ്വതന്ത്ര സ്ഥാനാർഥിയായി വാർഡിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ശക്തമായ മത്സരമാണ് നെട്ടയത്ത്. കഴിഞ്ഞ തവണ വനിത വാർഡായിരുന്ന നെട്ടയം ജനറൽ വാർഡായതിനെ തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി നല്ല പെരുമാളിന്‍റെ പേര് ഉയർന്നിരുന്നു. എന്നാൽ സിറ്റിംഗ് കൗൺസിലറായ രാജി മോൾക്ക് സീറ്റ് നൽകി. തുടർന്നാണ് സി പി എം വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നല്ല പെരുമാൾ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. വർഷങ്ങളായി പൊതുരംഗത്തുള്ള തന്‍റെ പ്രവർത്തനവും സ്വാധീനവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് നല്ല പെരുമാൾ. പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണയും തനിക്കുണ്ടെന്ന് നല്ല പെരുമാൾ പറഞ്ഞു.

സിറ്റിംഗ് കൗൺസിലറായ രാജി മോളെയാണ് ഇടത് മുന്നണി ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. വാർഡ് നിലനിർത്തുന്നതിനുള്ള പോരാട്ടത്തിലാണ് ഇടതു മുന്നണി. നല്ല പെരുമാളിന്‍റെ സ്ഥാനാർഥിത്വം ഒരു തരത്തിലും ബാധിക്കില്ലെന്നാണ് അവരുടെ നിലപാട്. അതേ സമയം വിമത സ്ഥാനാർഥിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി എയും യു ഡി എഫും.

Last Updated : Dec 6, 2020, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.