ETV Bharat / state

"പാലാ"യില്‍ പിളരാനൊരുങ്ങി എൻസിപി: എല്ലാം ഊഹമെന്ന് എകെ ശശീന്ദ്രൻ

author img

By

Published : Feb 10, 2021, 6:07 PM IST

പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍.സി.പി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പാലാ സീറ്റു വിട്ടു നല്‍കാനാകില്ലെന്നും പകരം മാണി സി. കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഫുല്‍ പട്ടേലിനെ അറിയിച്ചു.

ncp-ready-to-split-and-quit-ldf-ak-sasindran-says-everything-is-speculation
"പാലാ"യില്‍ പിളരാനൊരുങ്ങി എൻസിപി: എല്ലാം ഊഹമെന്ന് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: പാലാ സീറ്റിന്‍റെ പേരില്‍ എന്‍.സി.പി സംസ്ഥാന ഘടകം പിളര്‍പ്പിലേക്കെന്ന് സൂചന. എന്‍.സി.പിയുടെ സിറ്റിംഗ് സീറ്റായ പാലാ വിട്ടു കൊടുക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം എന്‍.സി.പി ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് ദീര്‍ഘകാലത്തെ ബന്ധം ഉപേക്ഷിച്ച് എല്‍.ഡി.എഫ് വിടാന്‍ എന്‍.സി.പിയിലെ ഒരു വിഭാഗം തയ്യാറെടുക്കുന്നത്. പാലായിലെ സിറ്റിംഗ് എം.എല്‍.എ മാണി സി.കാപ്പന്‍റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എല്‍.ഡി.എഫ് വിടാന്‍ ആലോചിക്കുന്നത്.

പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍.സി.പി ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പാലാ സീറ്റു വിട്ടു നല്‍കാനാകില്ലെന്നും പകരം മാണി സി. കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഫുല്‍ പട്ടേലിനെ അറിയിച്ചു. പാലായിലല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ താനില്ലെന്ന് മാണി സി കാപ്പനും നിലപാടെടുത്തതോടെയാണ് എന്‍.സി.പിയില്‍ ഭിന്നത രൂക്ഷമയാത്. എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാബംരന്‍, മാണി സി.കാപ്പന്‍ എന്നിവരുമായി എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ഇന്ന് കൂടിക്കാഴ്ച നടത്തുണ്ട്.

ഈ യോഗത്തില്‍ യു.ഡി.എഫ് വിടാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എല്‍.ഡി.എഫിലെത്തിയ ജോസ് കെ.മാണിക്കു വേണ്ടിയാണ് പാലായില്‍ നിന്ന് എന്‍.സി.പിയെ ഒഴിവാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.