ETV Bharat / state

NCERT To replace 'India' with 'Bharat', Kerala opposes : എൻസിഇആർടി പാഠപുസ്‌തകങ്ങളില്‍ 'ഇന്ത്യ'യ്‌ക്ക് പകരം 'ഭാരത്'; എതിർത്ത് കേരളം

author img

By ETV Bharat Kerala Team

Published : Oct 26, 2023, 9:13 AM IST

Updated : Oct 26, 2023, 1:19 PM IST

Kerala on replacing 'India' with 'Bharat' in School Textbooks : ഇന്ത്യയെന്ന പേര് നിലനിർത്തികൊണ്ട് തന്നെ എൻസിഇആർടിയുടെ പാഠപുസ്‌തകങ്ങൾ സ്വന്തം നിലയ്‌ക്ക് ഇറക്കുന്നതിനെക്കുറിച്ചാണ് സർക്കാരിന്‍റെ ആലോചന.

Etv BharatNCERT To replace India with Bharat  Keralas stance on replacing India with Bharat  replacing India with Bharat  replacing India with Bharat in NCERTtextbooks  NCERT school textbooks  NCERT  ഇന്ത്യയ്‌ക്ക് പകരം ഭാരത്  പാഠപുസ്‌തകങ്ങളില്‍ ഇന്ത്യയ്‌ക്ക് പകരം ഭാരത്  എൻസിഇആർടി  എൻസിഇആർടിയുടെ പാഠപുസ്‌തകങ്ങൾ
NCERT To replace 'India' with 'Bharat', Kerala opposes

തിരുവനന്തപുരം: എൻസിഇആർടി സ്‌കൂൾ പാഠപുസ്‌തകങ്ങളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള നീക്കത്തിനെതിരെ കേരളം. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ എൻസിഇആർടി സമിതിയാണ് ശുപാർശ നൽകിയത് (NCERT To replace 'India' with 'Bharat', Kerala opposes). എന്നാൽ ഇന്ത്യയെന്ന പേര് നിലനിർത്തികൊണ്ട് തന്നെ എൻസിഇആർടിയുടെ പാഠപുസ്‌തകങ്ങൾ സ്വന്തം നിലയ്‌ക്ക് ഇറക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായുള്ള സാധ്യതകൾ തേടാനുള്ള ഒരുക്കത്തിലാണ് അധികൃതർ (Kerala's stance on replacing 'India' with 'Bharat' in NCERT school textbooks).

വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. നേരത്തെ എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി എസ്‌സിഇആര്‍ടി പുതിയ പാഠപുസ്‌തകങ്ങൾ ഇറക്കിയിരുന്നു. എൻസിഇആർടി ശുപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ്.

ALSO READ: NCERT 'സ്‌കൂൾ പാഠ പുസ്‌തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്': എൻസിഇആർടി നിർദ്ദേശം

സിബിഎസ്ഇ പുസ്‌തകങ്ങളില്‍ അടുത്ത വർഷം മുതല്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്നാണ് ശുപാർശ നൽകിയിരിക്കുന്നത്. പ്ലസ്‌ ടു വരെയുള്ള പാഠപുസ്‌തകങ്ങളിലാണ് മാറ്റത്തിന് നിർദേശം നൽകിയിരിക്കുന്നത്. ചരിത്ര പഠനത്തിലും മാറ്റം വരുത്താൻ ശുപാർശ ചെയ്‌തിട്ടുണ്ട്.

പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന രീതി മാറും. പകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കി മാറ്റാനാണ് നിർദേശം. ഹിന്ദു രാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാകും ക്ലാസിക്കല്‍ ചരിത്രം പഠനത്തിന്‍റെ ഭാഗമാക്കുക. വിവിധ വിഷയങ്ങളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശുപാർശ നല്‍കുന്നതിനായി എൻസിഇആർടി 2021ല്‍ രൂപീകരിച്ച ഉന്നത തല സമിതിയാണ് ശുപാർശ നല്‍കിയിട്ടുള്ളത്.

'പാഠപുസ്‌തകങ്ങൾ നാണക്കേടിന്‍റെ ഉറവിടമായി': അടുത്തിടെയാണ് മുഴുവന്‍ പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകങ്ങളിൽ നിന്നും മുഖ്യ ഉപദേഷ്‌ടാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എൻസിഇആർടി) അഭ്യർഥിച്ച് രാഷ്‌ട്രീയ നിരീക്ഷകരായ യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും രംഗത്തെത്തിയത്. അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകങ്ങൾ അവതരിപ്പിക്കാൻ തങ്ങളെ നിർബന്ധിക്കാനാവില്ലെന്നാണ് ഇവർ എൻസിഇആർടിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയത്.

എന്നാല്‍ യോഗേന്ദ്രയുടെയും പാൽഷിക്കറിന്‍റെയും ഈ അഭ്യർഥന എൻസിഇആർടി നിരസിക്കുകയായിരുന്നു. പൊളിറ്റിക്കൽ സയന്‍റിസ്റ്റും സ്വരാജ് ഇന്ത്യയുടെ നേതാവുമായ യാദവും അക്കാദമിഷ്യനും പൊളിറ്റിക്കൽ സയന്‍റിസ്റ്റുമായ പാൽഷിക്കറും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്) അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്‌തകങ്ങളുടെ മുഖ്യ ഉപദേഷ്‌ടാക്കളായിരുന്നു. പക്ഷേ ഇത്തരം പാഠപുസ്‌തകങ്ങളുടെ മുഖ്യ ഉപദേഷ്‌ടാക്കളായി തങ്ങളെ കണക്കാക്കരുതെന്ന് ഇരുവരും അഭ്യർഥിച്ചു. ഒരുകാലത്ത് അഭിമാനകരമായ ഒന്നായിരുന്ന പാഠപുസ്‌തകങ്ങളും അതിന്‍റെ ഉള്ളടക്കങ്ങളും ഇപ്പോൾ നാണക്കേടിന്‍റെ ഉറവിടമായെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

Read more: 'പാഠപുസ്‌തകങ്ങൾ നാണക്കേടിന്‍റെ ഉറവിടമായി': പേരുകൾ നീക്കം ചെയ്യണമെന്ന് യോഗേന്ദ്രയും പാൽഷിക്കറും, നിരസിച്ച് എൻസിഇആർടി

Last Updated : Oct 26, 2023, 1:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.