ETV Bharat / state

പ്രതിഷേധം ആകാശം വഴി; നവകേരള സദസിലേക്ക് ഡ്രോണ്‍ പറത്താന്‍ ശ്രമം, എന്‍എസ്‌യു നേതാവിനെതിരെ കേസ് - KSU

Nava Kerala Sadas Drone Flying Case: നവകേരള സദസില്‍ ഡ്രോണ്‍ പറത്താന്‍ ശ്രമിച്ച എന്‍ എസ് യു നേതാവിനെതിരെ കേസ്, പോലീസ് ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് എറിക് സ്റ്റീഫന്‍ ഹൈക്കോടതിയിലേക്ക്

നവകേരള സദസ്  നവകേരള യാത്രയും വിവാദങ്ങളും  നവകേരള യാത്രയും സമരങ്ങളും  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം  കോണ്‍ഗ്രസ് പ്രതിഷേധം  സമരം  മാര്‍ച്ച്  ധര്‍ണ  പൊലീസ് സ്റ്റേഷന്‍  അക്രമം  ആക്രമണം  Nava Kerala Sadas Drone Flying Case  NSU leader  KSU  leader
Nava Kerala Sadas Drone Flying Case
author img

By ETV Bharat Kerala Team

Published : Dec 23, 2023, 10:43 AM IST

Updated : Dec 23, 2023, 11:17 AM IST

തിരുവനന്തപുരം : നവകേരള സദസില്‍ ഡ്രോണ്‍ പറത്താന്‍ ശ്രമിച്ചെന്ന പേരില്‍ എന്‍ എസ് യു നേതാവിനെതിരെ കേസെടുത്തു. എന്‍ എസ് യു നാഷണല്‍ സെക്രട്ടറി എറിക് സ്റ്റീഫനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്(Nava Kerala Sadas Drone Flying Case). സംഭവത്തില്‍ പോലീസ് തന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ കേസ് കൊടുക്കുമെന്ന് എറിക് സ്റ്റീഫന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.

സംഭവത്തില്‍ ഈ മാസം 19 ന് എറിക് സ്റ്റീഫനെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നവകേരള യാത്രയുടെ പൊതുസമ്മേളനത്തില്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡ്രോണുകള്‍ ഉപയോഗിക്കാനിടയുണ്ടെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതായാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം കോളജ് യൂണിയന്‍ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഡ്രോണിന്‍റെ വിവരങ്ങള്‍ തിരക്കിയതെന്നാണ് എറിക് സ്റ്റീഫന്‍ വ്യക്തമാക്കുന്നത്. ബാംഗ്ലൂരിലെ മൂന്ന് ഡ്രോണ്‍ കമ്പനികളില്‍ എറിക് സ്റ്റീഫന്‍ ഇതിനായി അന്വേഷണം നടത്തിയതായാണ് പോലീസ് പറയുന്നത്. ബാനര്‍, ഫ്‌ളക്‌സ് എന്നിവ കെട്ടി ഉയര്‍ത്താന്‍ ശേഷിയുള്ള ഡ്രോണുകളെ കുറിച്ച് എറിക് അന്വേഷണം നടത്തിയതായും എഫ് ഐ ആറില്‍ പറയുന്നു.തിരുവനന്തപുരം ജില്ലയില്‍ നവകേരള യാത്ര കടന്നു പോകുന്ന വഴികളും നവകേരള സദസ്സ് നടക്കുന്ന വേദികളും റെഡാ സോണായി കേരള പോലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഡ്രോണ്‍ പറത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നവകേരള സദസ്സിനെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കു പുറമേ പ്രതിപക്ഷ യുവജന സംഘടനകള്‍ കറുത്ത ബലൂണുകള്‍ പറത്തി പലേടത്തും പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രതിഷേധം തടയാന്‍ പോലീസ് മുന്‍കൂട്ടി നടപടി കൈക്കൊണ്ടത്.

Last Updated : Dec 23, 2023, 11:17 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.