കേരള കോൺഗ്രസ് മാണി വിഭാഗവുമായി കോൺഗ്രസ് നേതാക്കൾ എറണാകുളത്ത് ഇന്ന് രണ്ടാംഘട്ട സീറ്റ് ചർച്ച നടത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാവിലെ പത്തരക്കാണ് ചർച്ച. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാന്‍കെ എം മാണി, പി ജെ ജോസഫ് ,ജോസ് കെ മാണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കേരള കോൺഗ്രസ് രണ്ട്ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടതോടെ ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്നനിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. നിലവിൽ കേരള കോൺഗ്രസിന് ഒരു സീറ്റാണുള്ളത്.