ETV Bharat / state

'എഐ ക്യാമറ പദ്ധതി സർക്കാർ തോന്നിയതുപോലെ അല്ല നടപ്പാക്കിയത്'; ചെന്നിത്തലക്കും സതീശനുമുള്ള മറുപടി എണ്ണിപ്പറഞ്ഞ് എംവി ഗോവിന്ദന്‍

എഐ ക്യാമറ പദ്ധതിക്കെതിരായ പ്രധാന ആരോപണങ്ങള്‍ എടുത്തുപറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മറുപടി നല്‍കിയത്

mv govindan clarifies ai camera project  ai camera project Thiruvananthapuram  ai camera project  എഐ ക്യാമറ പദ്ധതി  എംവി ഗോവിന്ദന്‍  എഐ ക്യാമറ  എംവി ഗോവിന്ദന്‍ മറുപടി
എഐ ക്യാമറ പദ്ധതി
author img

By

Published : May 7, 2023, 8:03 PM IST

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ മറുപടി എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഐ ക്യാമറ പദ്ധതിയുടെ കരാറിന്‍റെ ഒരു ഭാഗം മാത്രമാണെന്നാണ് പ്രതിപക്ഷം ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ രണ്ടാം ഭാഗം വായിച്ചാൽ കാര്യം വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

READ MORE | 'മുഖ്യമന്ത്രിയെക്കുറിച്ച് തോന്നിവാസം പറയരുത്, അദ്ദേഹം മറുപടി പറയേണ്ടതില്ല' ; ക്ഷുഭിതനായി എംവി ഗോവിന്ദന്‍

സർക്കാർ തോന്നിയതുപോലെ നടപ്പാക്കിയ പദ്ധതിയല്ല ഇത്. മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായി ചർച്ച നടത്തിയിരുന്നു. കെൽട്രോണാണ് ഡിപിആർ തയ്യാറാക്കിയത്. 232.25 കോടി രൂപയ്ക്കാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. 142 രൂപയാണ് ക്യാമറ സ്ഥാപിക്കാൻ ചെലവായത്. 56.24 കോടി രൂപയാണ് അഞ്ചുവർഷത്തെ പ്രവർത്തനത്തിന്. 35.76 കോടി രൂപയാണ് ജിഎസ്‌ടി. ഇതിൽ പ്രതിപക്ഷം ഉന്നയിക്കുന്നതുപോലെ 100 കോടിയുടെ അഴിമതി എവിടെയാണ് നടന്നത്. എഐ ക്യാമറ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവായിട്ടില്ല. പിന്നെ എങ്ങനെയാണ് അഴിമതി നടന്നത്.

'അക്കാര്യം ടെൻഡർ വ്യവസ്ഥയിലുണ്ട്': ക്യാമറ വഴി റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങൾ ശേഖരിക്കുകയോ സൂക്ഷിച്ചുവയ്ക്കുകയോ ചെയ്യില്ല. നിയമലംഘനങ്ങളുടെ ചിത്രവും ഡാറ്റയും മാത്രമാണ് കൈമാറുന്നത്. ഇത് മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലാണ് സൂക്ഷിക്കുക. സർക്കാർ കെൽട്രോണുമായാണ് കരാറുണ്ടാക്കിയത്. ഉപകരാർ നൽകാമെന്ന് ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. 20 ഗഡുക്കളായി അഞ്ചുകൊല്ലം കൊണ്ടാണ് കെൽട്രോണിന് ഈ തുക ലഭിക്കുന്നത്. മന്ത്രിസഭ ആകെ അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് വിഡി സതീശൻ പറയുന്നു. ഇവർ തമ്മിലുള്ള തർക്കപ്രശ്‌നമാണ് ഇതിലൂടെ കാണിക്കുന്നത്.

പദ്ധതിയുടെ ആകെ തുക ക്യാമറ സ്ഥാപിക്കുന്നതിനും, കണ്‍ട്രോള്‍ റൂം തുറക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ്. ക്യാമറ ഒന്നിന് ഒന്‍പത് ലക്ഷം എന്ന ആരോപണം തെറ്റാണ്. ക്യാമറയുടെ പൂർണ സിസ്റ്റത്തിന്‍റെ വിലയാണത്. 100 ക്യാമറയ്ക്ക് 40 കോടി രൂപയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് കൊണ്ടുവന്നത്. യുഡിഎഫ് കാലത്തും ഉപകരാറുകൾ നൽകിയിട്ടുണ്ട്. എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചപ്പോൾ തന്നെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

'മുഖ്യമന്ത്രിക്കെതിരായുള്ളത് ശുദ്ധ അസംബന്ധം': സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വകുപ്പുതല അന്വേഷണം നടത്തുകയാണ്. ക്യാമറ സ്ഥാപിക്കാൻ അശോകയെ തെരഞ്ഞെടുത്തുവെന്ന ആരോപണത്തിൽ അങ്ങനൊരു കമ്പനിക്ക് കരാർ നൽകിയിട്ടേ ഇല്ലെന്നായിരുന്നു എംവി ഗോവിന്ദന്‍റെ മറുപടി. മുഖ്യമന്ത്രിക്കെതിരെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. പ്രസാഡിയോയുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ല. തോന്നിയതുപോലെ ആരോപണമുന്നയിച്ചാൽ അതിന് മറുപടി പറയേണ്ട ആവശ്യമില്ല. ഉപകരാർ ഉണ്ടാക്കിയത് കെൽട്രോൺ ആണ്. അവരാണ് അതിന് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ട ആവശ്യമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.