ETV Bharat / state

ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന ക്രൈസ്‌തവരുടെ മുഴുവന്‍ അഭിപ്രായമായി കാണുന്നില്ല; എം വി ഗോവിന്ദന്‍ - Bishop Mar Joseph Pamplani

ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന കൊണ്ട് കേരളത്തിന്‍റെ മതനിരപേക്ഷ മനസ് ഇടിഞ്ഞുപൊളിഞ്ഞ് പോകില്ലെന്നും ആരും ഭയപ്പെടുന്നില്ലെന്നും എം വി ഗോവിന്ദൻ

കേരള വാർത്തകൾ  മലയാളം വാർത്തകൾ  ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി  എം വി ഗോവിന്ദന്‍  malayalam news  kerala news  mv govindan  Bishop Mar Joseph Pamplani statement  Bishop Mar Joseph Pamplani  ഏകീകൃത സിവില്‍ കോഡ്
ബിഷപ്പിന്‍റെ പ്രസ്‌തവനയിൽ എം വി ഗോവിന്ദൻ
author img

By

Published : Mar 20, 2023, 6:04 PM IST

എം വി ഗോവിന്ദൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: റബര്‍ വില 300 രൂപയാക്കിയാല്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു എംപിയെ നല്‍കാമെന്ന ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന ക്രൈസ്‌തവരുടെ മുഴുവന്‍ അഭിപ്രായമായി കാണുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് വ്യക്തിപരമായ അഭിപ്രായമായി മാത്രം കണ്ടാല്‍ മതി. രാജ്യ വ്യാപകമായി ക്രൈസ്‌തവര്‍ക്ക് നേരെ വലിയ കടന്നാക്രമണം നടക്കുകയാണ്.

ഈ സാഹചര്യത്തില്‍ റബര്‍ വിലയുടെ പേരില്‍ ക്രൈസ്‌തവര്‍ ഇങ്ങനെ ചിന്തിക്കും എന്ന് കരുതുന്നില്ല. കുറച്ചു പേര്‍ക്ക് ആ അഭിപ്രായമുണ്ടാകാം. അത് സ്വാഭാവികമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ബിഷപ്പിന് അഭിപ്രായം പറയാം. അതില്‍ ഉറച്ചു നില്‍ക്കാം. അതുകൊണ്ടൊന്നും ആരും ഭയപ്പെടുമെന്ന് കരുതരുത്.

ഇതുകൊണ്ടൊന്നും കേരളത്തിന്‍റെ മതനിരപേക്ഷ മനസ് ഇടിഞ്ഞ് പൊളിഞ്ഞു പോകും എന്ന് ഉത്‌കണ്‌ഠപ്പെടുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം നല്ല പ്രകടനം നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും.

ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്നില്ല: നിയപരമായി തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. മുസ്‌ലിം സ്വത്തവകാശത്തിലടക്കമുള്ള പരിഷ്‌കരണം സംബന്ധിച്ച് അവരില്‍ നിന്ന് തന്നെ അഭിപ്രായം വരണം. അതില്‍ ഏകപക്ഷീയമായ നടപടികള്‍ പാടില്ല. ഏകീകൃത സിവില്‍ കോഡിനെ ഇപ്പോള്‍ സിപിഎം അനുകൂലിക്കുന്നില്ല. അത്തരത്തിലുള്ള നിയമം നടപ്പാക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിലപാടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ വികസനത്തെ തടസപ്പെടുത്തുക എന്ന നിലപാടാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. ഒൻപത് സംസ്ഥാനങ്ങള്‍ക്ക് സില്‍വര്‍ ലൈന്‍ അനുവദിച്ചെങ്കിലും കേരളത്തെ അവഗണിച്ചു. സംസ്ഥാനത്തിന്‍റെ 50 വര്‍ഷത്തെ വികസനത്തെ ബാധിക്കുന്ന ഇടപെടലാണ് കെ റെയിലില്‍ ഇരുകൂട്ടരും നടത്തുന്നത്.

പ്രതിപക്ഷം കാണിക്കുന്നത് പിടിവാശി: ഒരു വികസനവും അനുവദിക്കില്ലെന്ന പിടിവാശിയാണ് ഇവർ കാണിക്കുന്നത്. ദേശീയപാത വികസനം നടപ്പാക്കിയതു പോലെ കെ റെയിലും നടപ്പാക്കാന്‍ കഴിയുമായിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധം സ്വാഭാവികമാണ്. അവരുടെ ആശങ്ക പരിഹരിച്ചും നഷ്‌ടപരിഹാരം അടക്കം നല്‍കിയും മുന്നോട്ട് പോകാന്‍ കഴിയും. എന്നാല്‍ അതിന് അനുവദിക്കുന്നില്ല.

ഒരു വികസനവും പാടില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നത് മൂന്നാം വട്ടവും ഇടത് സര്‍ക്കാര്‍ വരുമെന്ന ആധിയിലാണ്. വികസനത്തിന് വോട്ടുണ്ടെന്ന് തുടര്‍ ഭരണം ലഭിച്ചപ്പോഴാണ് പ്രതിപക്ഷത്തിന് മനസിലായത്. അതുകൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം.

കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസവും നേതൃമാറ്റവും പുറത്ത് വരാതിരിക്കാനാണ് ഇത്തരം സംഘര്‍ഷങ്ങളുണ്ടാക്കുന്നത്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നില്ലെന്ന വിമര്‍ശനം തെറ്റാണ്. മുഖ്യമന്ത്രി സഭയില്‍ തന്നെ ഉണ്ട്. മുഖ്യമന്ത്രിക്കു നേരെ ചോദ്യങ്ങള്‍ വരുന്നതു കൊണ്ട് ഒരു പ്രശ്‌നമില്ല. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് നേരെ തന്നെ ചോദ്യം വരും.

അത് സ്വാഭാവികമാണ്. ജനാധിപത്യ രീതിയില്‍ നിയമസഭ മുന്നോട്ട് കൊണ്ടുപോകാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ ഉത്തരവാദിത്തമുണ്ട്. അത് എല്ലാവരും പാലിക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.