ETV Bharat / state

'പൊട്ടല്‍ ഇല്ലാത്ത കൈയ്‌ക്ക് പ്ലാസ്റ്റര്‍ ഇട്ടു, രമയുടെ പരിക്ക് വ്യാജം' : എം വി ഗോവിന്ദന്‍

കെ കെ രമയുടെ പരിക്ക് വ്യാജമാണെന്ന് പറഞ്ഞ് രംഗത്തുവന്ന സച്ചിന്‍ ദേവ് എംഎല്‍എയുടെ പ്രസ്‌താവനയെ അംഗീകരിക്കുന്ന തരത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരിക്ക് ഇല്ലാത്ത കൈയ്‌ക്കാണ് കെ കെ രമ പ്ലാസ്റ്റര്‍ ഇട്ടതെന്നാണ് എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്‌താവന

MV Govindan about KK Rama s injury  MV Govindan  KK Rama s injury  KK Rama  രമയുടെ പരിക്ക് വ്യാജം  പൊട്ടല്‍ ഇല്ലാത്ത കൈയ്‌ക്ക് പ്ലാസ്റ്റര്‍ ഇട്ടു  എം വി ഗോവിന്ദന്‍  കെ കെ രമ  കെ കെ രമയുടെ പരിക്ക്  സച്ചിന്‍ ദേവ് എംഎല്‍എ  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  സിപിഎം സംസ്ഥാന സെക്രട്ടറി  സച്ചിന്‍ ദേവിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍
author img

By

Published : Mar 18, 2023, 2:45 PM IST

എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: കെ കെ രമ എംഎൽഎ പൊട്ടലില്ലാത്ത കൈയ്‌ക്കാണ് പ്ലാസ്റ്റർ ഇട്ടത് എന്ന കാര്യം വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈയ്‌ക്ക് പൊട്ടലുണ്ടോ എന്ന് നോക്കാന്‍ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ട്. അവിടെ കളവൊന്നും പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ജനകീയ പ്രതിരോധ ജാഥ സമാപനത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കൈക്ക് പരിക്കുള്ളതും ഇല്ലാത്തതും രാഷ്‌ട്രീയമായി ഉപയോഗിക്കാൻ പാടില്ല. പൊട്ടലില്ലാത്ത കൈയ്ക്കാ‌ണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന കാര്യം വ്യക്തമാണ്. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

സച്ചിന്‍ ദേവിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍: കെ കെ രമയുടെ കൈയിലെ പരിക്ക് വ്യാജമാണെന്ന് പറഞ്ഞ് കൊണ്ടാണ് സച്ചിൻ ദേവ് എംഎല്‍എ ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎക്ക് എതിരെ സൈബർ സെല്ലിലും സ്‌പീക്കർക്കും കെ കെ രമ പരാതി നൽകി. സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നു എന്നാണ് രമയുടെ പരാതിയിൽ പറയുന്നത്.

Also Read: സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നു; സച്ചിന്‍ ദേവിനെതിരെ സൈബര്‍ സെല്ലിനും സ്‌പീക്കര്‍ക്കും പരാതി നല്‍കി കെ കെ രമ

സച്ചിൻ ദേവ് എംഎൽഎ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് സച്ചിൻ ദേവിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ രംഗത്തെത്തിയത്. അതേസമയം തിരുവനന്തപുരം ലോ കോളജിൽ അധ്യാപകരെ ബന്ദികളാക്കിയ എസ്​എഫ്ഐ സമരരീതി​യെ എം വി ഗോവിന്ദൻ തള്ളി.

ലോ കോളജ് വിഷയത്തിലും പ്രതികരണം: എന്താണ് നടന്നതെന്ന് അവരുമായി ചർച്ച നടത്തിയാലേ മനസിലാകൂ. അധ്യാപകരെ പൂട്ടിയിട്ടിട്ടുണ്ടോ ഇല്ലേ എന്ന് പറയാൻ പറ്റില്ല. അത്തരം സമര രീതികൾക്ക് സിപിഎം അംഗീകാരം നൽകില്ല. ജനാധിപത്യ രീതിയിലാണ് സമരം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ഒരു സമര രീതികളും വച്ചുപൊറുപ്പിക്കില്ല. അധ്യാപകരെ പൂട്ടിയിടുക എന്നതിന്‍റെ അർഥം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കെഎസ്‌യു-എസ്എഫ്ഐ സംഘർഷമാണ് അനിഷ്‌ട സംഭവങ്ങളിലേക്ക് നയിച്ചത്. കെഎസ്‌യുവിന്‍റെ കൊടി തോരണങ്ങൾ നശിപ്പിച്ച 24 എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് അധ്യാപകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്. വ്യാഴാഴ്‌ച എത്തിയ 21 അധ്യാപകരെയാണ് ഉച്ചയ്ക്ക് മൂന്നുമുതൽ എസ്എഫ്ഐ പ്രവർത്തകർ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടത്.

Also Read: തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷം: പിടിഎ യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനം

എസ്എഫ്ഐ പ്രവർത്തകരെ മാത്രം സസ്‌പെൻഡ് ചെയ്‌ത പ്രിൻസിപ്പാളുടെ നടപടി ഏകപക്ഷീയമാണെന്ന് എസ്എഫ്ഐ ഭാരവാഹികൾ ആരോപിച്ചു. കെഎസ്‌യു പ്രവര്‍ത്തകരാണ് ആക്രമിച്ചത് എന്ന് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും പെൺകുട്ടികളെ ആക്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ കെഎസ്‌യുവിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പാള്‍ കൈക്കൊണ്ടത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോളജിലെ അധ്യാപിക വി കെ സഞ്ജുവിന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുറിക്കുള്ളിലെ ഫാനും ലൈറ്റും ഓഫാക്കി മണിക്കൂറുകളോളം പൂട്ടിയിട്ടെന്നും അവർ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.