ETV Bharat / state

മ്യൂസിയം ആക്രമണത്തിലും കുറുവന്‍കോണം അതിക്രമത്തിന് പിന്നിലും പ്രതി ഒരാളെന്ന് പൊലീസ് - thiruvananthapuram

പ്രതിയെന്ന് സംശയിക്കുന്നയാളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു

museum attack updates  മ്യൂസിയം പരിസരത്തെ ആക്രമണം  കുറുവന്‍കോണത്തെ വീട്ടിലെ അതിക്രമം  പൊലീസ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
മ്യൂസിയം പരിസരത്തെ ആക്രമണം; കുറുവന്‍കോണത്തെ വീട്ടിലെ അതിക്രമം;പ്രതി ഒരാളെന്ന് പൊലീസ്
author img

By

Published : Nov 1, 2022, 12:09 PM IST

Updated : Nov 1, 2022, 1:03 PM IST

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പ്രഭാത സവാരി നടത്തുന്നതിനിടെ യുവതിയെ ആക്രമിച്ചതും കുറുവന്‍കോണത്തെ വീട്ടിലെത്തി അതിക്രമം നടത്തിയതും ഒരാള്‍ തന്നെയാണെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്നയാളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ നിന്നാണ് കേസ് സംബന്ധിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്.

കഴിഞ്ഞ ബുധനാഴ്‌ച (ഒക്‌ടോബര്‍ 26) പുലര്‍ച്ചെയാണ് മ്യൂസിയത്തിന് സമീപം യുവതി ആക്രമണത്തിന് ഇരയായത്. അന്നേ ദിവസം തന്നെയാണ് കുറവന്‍കോണത്തെ വീട്ടിലും അതിക്രമം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല.

തുടര്‍ന്ന് പരാതിക്കാരിയുടെ മൊഴി, സിസിടിവി ദൃശ്യങ്ങള്‍, ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ട വാഹനം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് സംശയം തോന്നിയവരെയെല്ലാം കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു.

also read:മ്യൂസിയത്തിന് സമീപത്തെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

Last Updated : Nov 1, 2022, 1:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.